LiveTV

Live

Entertainment

വരത്തനും വൈറസിനും ശേഷം കാര്‍ത്തിക്ക് നരേന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കാന്‍ ഷറഫു-സുഹാസ് 

വരത്തനും വൈറസിനും ശേഷം കാര്‍ത്തിക്ക് നരേന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കാന്‍ ഷറഫു-സുഹാസ് 

വരത്തന്‍, വൈറസ് എന്ന ഹിറ്റ് സിനിമകളുടെ തിരക്കഥയൊരുക്കിയ ഷറഫുവും സുഹാസും ധനുഷിന്‍റെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. മാഫിയ എന്ന ചിത്രത്തിന് ശേഷം കാർത്തിക്ക് നരേൻ സംവിധാനം ചെയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന്‍റെ തിരക്കഥയാണ് ഷറഫുവും സുഹാസും കൂടെ ഒരുക്കുന്നത്. സംവിധായകന്‍ കാര്‍ത്തിക് നരേന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തിരക്കഥാകൃത്തുക്കളെ വെളിപ്പെടുത്തിയത്. ഒരു ന്യൂസ് പേപ്പർ കട്ടിങ്ങിന്റെ മാതൃകയിൽ പുറത്തു വിട്ട ചിത്രത്തിന്റെ ആദ്യ പോസ്‌റ്ററും ഏറെ ശ്രദ്ധേയമായിരുന്നു.

ഒരു മാധ്യമ പ്രവർത്തകന്റെയും ഭാര്യയുടെയും കൊലപാതകത്തെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്ന സൂചന. ജി.വി പ്രകാശ് സംഗീതം ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സത്യ ജ്യോതി ഫിലിംസ് ആണ്. ചിത്രം ഈ വർഷം ഒക്റ്റോബറിൽ തിയേറ്ററിൽ എത്തും.

വരത്തനും വൈറസിനും ശേഷം കാര്‍ത്തിക്ക് നരേന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കാന്‍ ഷറഫു-സുഹാസ്