LiveTV

Live

Entertainment

‘ഈ തൊപ്പി ഒരിക്കല്‍ ഊരിയാ പിന്നെ ഇടാന്‍ കഴിയൂല’; ശ്രദ്ധേയമായി ഹൃസ്വ ചിത്രം തൊപ്പി

‘ഈ തൊപ്പി ഒരിക്കല്‍ ഊരിയാ പിന്നെ ഇടാന്‍ കഴിയൂല’; ശ്രദ്ധേയമായി ഹൃസ്വ ചിത്രം തൊപ്പി

സമകാലിക രാഷ്ട്രീയ സാഹചര്യത്തിലെ മുസ്‍ലിം ജീവിതങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ കാണിക്കുന്ന ഹൃസ്വ ചിത്രം തൊപ്പി ശ്രദ്ധേയമാകുന്നു. റഈസ് ഹിദായ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച തൊപ്പിയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അക്മല്‍ അക്കുവാണ്. കാക്കപൊന്ന് ക്രിയേഷന്‍സിന്റെ ബാനറില്‍ അബൂബക്കര്‍ അലചുള്ളി നിര്‍മിച്ചിരിക്കുന്ന ഹൃസ്വ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷബീര്‍ മുഹമ്മദും സന്ദീപ് പിയും ആണ്.

ഷഹദ്, ഹാരിസ് കോഡൂര്‍‌, ഷംസു ചാച്ചു എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ കലാ സംവിധാനം ഫാത്തിമ സെഹ്റ ബത്തൂലിന്റേതാണ്. അസോസിയേറ്റ് ഡയറക്ടര്‍-സന്ദീപ് പി. അസിസ്റ്റന്റ് ഡയറക്ടര്‍-അനൂപ് കൊളത്തൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍-റാഫി അറക്കല്‍. ടൈറ്റില്‍ ഡിസൈന്‍-കരീംഗ്രഫി കക്കോവ്.