LiveTV

Live

Entertainment

ബെയര്‍ ഗ്രില്‍സിനെ തന്റെ മാസ്റ്റര്‍പീസ് ആക്ഷന്‍ പഠിപ്പിച്ച് രജനീകാന്ത്; സ്റ്റൈല്‍മന്നന്റെ തകര്‍പ്പന്‍ സ്റ്റൈലുകളുമായി മാന്‍ വെഴ്സസ്  വൈല്‍ഡ് പരിപാടി മാര്‍ച്ച് 23ന്

പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍ ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു

 ബെയര്‍ ഗ്രില്‍സിനെ തന്റെ മാസ്റ്റര്‍പീസ് ആക്ഷന്‍ പഠിപ്പിച്ച് രജനീകാന്ത്; സ്റ്റൈല്‍മന്നന്റെ തകര്‍പ്പന്‍ സ്റ്റൈലുകളുമായി മാന്‍ വെഴ്സസ്  വൈല്‍ഡ് പരിപാടി മാര്‍ച്ച് 23ന്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് എത്തുന്ന മാന്‍വേഴ്സസ് വൈല്‍ഡ് പരിപാടി ഡിസ്‌കവറി ചാനല്‍ മാര്‍ച്ച് 23ന് വൈകീട്ട് എട്ടിന് സംപ്രേക്ഷണത്തിനൊരുങ്ങുന്നു. പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍ ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.സ്‌റ്റൈല്‍ മന്നന്റെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ദൃശ്യങ്ങളുള്ള പുതിയ പ്രോമോ വീഡിയോയും പുറത്ത് വിട്ടു.

ഗ്രില്‍സിനൊപ്പം കട്ടക്ക് നില്‍ക്കുന്ന രജനിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. പുഴയില്‍ ചാടുന്നതും കാടിനുള്ളിലൂടെ യാത്ര ചെയ്യുന്നതുമൊക്കെ വീഡിയോയിലുണ്ട്. ബെയര്‍ ഗ്രില്‍സിനെ കൂളിംഗ് ഗ്ലാസ് വയ്ക്കാന്‍ പഠിപ്പിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ദിസ് ഈസ് ദി റിയല്‍ അഡ്വെഞ്ചര്‍ എന്ന രജനിയുടെ പഞ്ച് ഡയലോഗോടെയാണ് ഒരു മിനിറ്റുള്ള വീഡിയോ അവസാനിക്കുന്നത്.

ഡിസ്‌കവറി ചാനലിന്റെ പുതിയ ഷോയുടെ ചിത്രീകരണത്തിനായി രജനീകാന്ത് ജനുവരിയില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വനം സന്ദര്‍ശിച്ചിരുന്നു. .കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ അതിഥിയായെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലായിരുന്നു ഷൂട്ട്.

ബരാക് ഒബാമ, ടൈറ്റാനിക് താരം കേറ്റ് വിന്‍സ്ലെറ്റ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ അതിഥികളായെത്തിയിട്ടുണ്ട്. ലോകം മുഴുവന്‍ ആരാധകരുള്ള സാഹസിക യാത്രികനാണ് ബിയര്‍ ഗ്രില്‍സ്.