LiveTV

Live

Entertainment

‘’ഭാര്യയ്ക്കും മകൾക്കും മാത്രമേ ജീവിതത്തിൽ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?; വിമര്‍ശകന് ടൊവീനോയുടെ മറുപടി

സോഷ്യൽ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്. നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്

‘’ഭാര്യയ്ക്കും മകൾക്കും മാത്രമേ ജീവിതത്തിൽ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?; വിമര്‍ശകന് ടൊവീനോയുടെ മറുപടി

സിനിമ താരങ്ങളുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ ആരാധകര്‍ മാത്രമല്ല വിമര്‍ശകരും ഇത്തരം പോസ്റ്റുകള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തില്‍ വനിത ദിനത്തില്‍ നടന്‍ ടൊവീനോ തോമസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിന് താരം നല്‍കിയ മറുപടിയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാവിഷയം. മകളുടെയും ഭാര്യയുടെയും കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ വനിതാദിന ആശംസകൾ നേർന്നത്.

“ഭാര്യയ്ക്കും മകൾക്കും മാത്രമേ ജീവിതത്തിൽ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?,” എന്ന കമന്‍റുമായി വന്ന വിമർശകനാണ് ടൊവിനോ മറുപടി നൽകിയിരിക്കുന്നത്. “എന്‍റെ അമ്മ ഒരു സോഷ്യൽ മീഡിയയിലും ആക്റ്റീവ് അല്ല. ഞാനമ്മയെ നേരിട്ട് വിഷ് ചെയ്തു, അതാണ് രാവിലെ ഏറ്റവും ആദ്യം ചെയ്ത കാര്യം. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്, സോഷ്യൽ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്. നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്,” ടെവീനോ പറഞ്ഞു.

‘’ഭാര്യയ്ക്കും മകൾക്കും മാത്രമേ ജീവിതത്തിൽ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?; വിമര്‍ശകന് ടൊവീനോയുടെ മറുപടി