LiveTV

Live

Entertainment

സാധിക പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; മുന്നറിയിപ്പുമായി യൂണിസെഫ്, ക്ഷമ പറഞ്ഞ് താരം

സാധിക പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; മുന്നറിയിപ്പുമായി യൂണിസെഫ്, ക്ഷമ പറഞ്ഞ് താരം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ നിലപാടുകള്‍ വ്യക്തമായി തുറന്നു പറയുകയും വിമര്‍ശനങ്ങളെ നേരിടാറുമുണ്ട്. എന്നാല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാധിക ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വ്യാജമാണെന്ന് യൂണിസെഫ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

‘താഴെ നല്‍കിയിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രേക്ഷകരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പോസ്റ്റിന്റെ രചയിതാവ് യൂനിസെഫ് കംബോഡിയ അല്ല. അറിയിപ്പുകള്‍ക്കായി യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ മാത്രം പിന്തുടരുക’ എന്നാണ് യൂണിസെഫിന്റെ ട്വീറ്റ്. സാധികയുടെ പോസ്റ്റും യൂണിസെഫ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് നാലിനാണ് സാധിക കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചത്. 400-500 മൈക്രോ വ്യാസമുള്ള കൊറോണ വൈറസ് വലുപ്പമുള്ളതിനാല്‍ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയുമെന്നും വായുവിലൂടെ പകരില്ലെന്നുമുള്ള വിവരങ്ങളാണ് പോസ്റ്റില്‍ ഉള്ളത്. ഇതെല്ലാം വ്യാജമാണെന്നാണ് യൂണിസെഫ് വ്യക്തമാക്കിയത്.

എന്നാല്‍ തന്റെ പേജ്‌ പ്രൊമോര്‍ട്ടേഴ്സാണ് കൈകാര്യം ചെയ്യുന്നതെന്നും താന്‍ ഈ പോസ്‌റ്റ്‌ ശ്രദ്ധിച്ചിട്ടില്ലായിരുന്നുവെന്നും സാധിക തന്റെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. എന്തായാലും താന്‍ അതിന്റെ ഉത്തരവാദിയാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്‌ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.