LiveTV

Live

Entertainment

“ആക്ഷൻ പറഞ്ഞാൽ ഉടനെ അഭിനയിക്കാൻ റെഡി ആയി നിൽക്കുന്ന ജഗദീഷേട്ടൻ’’ ജഗദീഷിനെ ട്രോളി രമേഷ് പിഷാരടി 

മായിൻകുട്ടിയുടെ ആ നിൽപ്പിന് ഇപ്പോഴും മാറ്റമില്ലെന്നാണ് രമേഷ് പിഷാരടിയുടെ കണ്ടെത്തൽ

“ആക്ഷൻ പറഞ്ഞാൽ ഉടനെ അഭിനയിക്കാൻ റെഡി ആയി നിൽക്കുന്ന ജഗദീഷേട്ടൻ’’ ജഗദീഷിനെ ട്രോളി രമേഷ് പിഷാരടി 

പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട കഥാപ്രത്രങ്ങളിലൊന്നാണ് ‘ഗോഡ് ഫാദർ’ എന്ന ചിത്രത്തിലെ മായിൻകുട്ടി. രണ്ട് തറവാടുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥ പറഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ജഗദീഷ് അവതരിപ്പിച്ച മായിൻകുട്ടിയുടെ കഥാപാത്രം. ചിത്രത്തിൽ പലപ്പോഴും ചിരിപ്പൂരം തീർത്തത് മായിൻകുട്ടിയായിരുന്നു. ഇന്നും ട്രോൾ മെമുകൾക്കിടയിൽ താരമാണ് മായിൻകുട്ടി.

ആ മായിൻകുട്ടിയെ വീണ്ടും പ്രക്ഷകര്‍ക്ക് ഓർമ്മിപ്പെടുത്തുകയാണ് അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരടി. മായിൻകുട്ടിയുടെ ആ നിൽപ്പിന് ഇപ്പോഴും മാറ്റമില്ലെന്നാണ് രമേഷ് പിഷാരടിയുടെ കണ്ടെത്തൽ. “ആക്ഷൻ പറഞ്ഞാൽ ഉടനെ അഭിനയിക്കാൻ റെഡി ആയി നിൽക്കുന്ന ജഗദീഷേട്ടൻ (ഇപ്പൊ ലൊക്കേഷനിൽ കണ്ടത്),” എന്ന തലക്കെട്ടോടെയാണ് രമേഷ് പിഷാരടി ജഗദീഷിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘ഇൻ ഹരിഹർനഗർ’ എന്ന ചിത്രത്തിലെ അപ്പുക്കുട്ടനെ പോലെ തന്നെ ജഗദീഷിന്റെ കോമഡി കഥാപാത്രങ്ങളിൽ ഏറെ ശ്രദ്ധ നേടാൻ ‘ഗോഡ് ഫാദറി’ലെ മായിൻകുട്ടിയ്ക്കും സാധിച്ചിരുന്നു. മുകേഷ്- ജഗദീഷ് കോമ്പിനേഷനും അക്കാലത്ത് ഏറെ ഹിറ്റായ ഒന്നായിരുന്നു. കൂട്ടുകാരനോടുള്ള സ്നേഹത്താൽ പ്രശ്നങ്ങളിലും അബദ്ധങ്ങളിലും ചെന്നു ചാടുകയും ഇടി വാങ്ങിക്കൂട്ടുകയും ചെയ്യുന്ന നിഷ്കളങ്കനായ ചങ്ങാതിയുടെ വേഷത്തിൽ ജഗദീഷ് എത്തിയപ്പോൾ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും.