LiveTV

Live

Entertainment

‘’രജനികാന്തിനെ ആദ്യമായി കണ്ടപ്പോള്‍ മരവിച്ചുപോയി’’ മണികണ്ഠന്‍

പേട്ട എന്ന സിനിമയിലാണ് മണികണ്ഠന്‍ രജനികാന്തിനൊപ്പം അഭിനയിച്ചത്, സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുകയാണെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല എന്ന് നടന്‍ പറയുന്നു

‘’രജനികാന്തിനെ ആദ്യമായി കണ്ടപ്പോള്‍ മരവിച്ചുപോയി’’ മണികണ്ഠന്‍

രജനികാന്തിനൊപ്പം അഭിനയിക്കാനായതിന്‍റെ ആഹ്ലാദം പങ്കുവെക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകന്‍കൂടിയായ നടന്‍ മണികണ്ഠന്‍. പേട്ട എന്ന സിനിമയിലാണ് മണികണ്ഠന്‍ രജനികാന്തിനൊപ്പം അഭിനയിച്ചത്. സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുകയാണെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല എന്ന് നടന്‍ പറയുന്നു. ആദ്യമായി അദ്ദേഹത്തെ അടുത്തുകണ്ടപ്പോള്‍ മരവിച്ച അവസ്ഥയിലായിപോയെന്നും മണികണ്ഠന്‍ പറഞ്ഞു.

'രജനിസാറിനൊപ്പം പേട്ടയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് മറ്റൊരു മഹാഭാഗ്യം. രജനി സാറിനെ അടുത്തു കണ്ടപ്പോള്‍ കുറേ നേരത്തേക്ക് മരവിച്ച അവസ്ഥയായിരുന്നു. ബാഷ, അരുണാചലം, മുത്തു അങ്ങനെ സാറിന്‍റെ എല്ലാ സിനിമയും നാലഞ്ചു പ്രാവശ്യമെങ്കിലും കണ്ടിരിക്കും. അതേപോലെ സിഗരറ്റ് ഇടുക. സ്‌കൂളില്‍ പോകുമ്പോള്‍ രണ്ട് ഷര്‍ട്ട് ഇടും. ഒന്ന് വെള്ളയും മറ്റൊന്ന് കളര്‍ ഷര്‍ട്ടും.

ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് കളിക്കാന്‍ പോകുമ്പോള്‍ ഷര്‍ട്ട് രജനി സ്‌റ്റൈലില്‍ ആക്കിയാണ് നടക്കുന്നത്. ഒരു ഭീകര രജനി സ്‌റ്റൈല്‍ ആരാധകനായിരുന്നു ഞാന്‍. ആ ഞാന്‍ അദ്ദേഹത്തിന്‍റെ കൂടെ സ്‌ക്രീന്‍ പങ്കു വയ്ക്കുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര അത്ഭുതവും ഞാന്‍ എന്നെത്തന്നെ കുറേ പൊക്കി പറഞ്ഞ നിമിഷമാണ്’ മണികണ്ഠന്‍ പറഞ്ഞു.