LiveTV

Live

Entertainment

കോവിഡ് 19; ടൊവീനോയുടെ പുതിയ സിനിമയുടെ റിലീസ് മാറ്റിവെച്ചു

ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണ് ഞങ്ങൾക്കു ഈ സിനിമ

കോവിഡ് 19; ടൊവീനോയുടെ  പുതിയ സിനിമയുടെ റിലീസ് മാറ്റിവെച്ചു

കോവിഡ് 19ന്റെ‌ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ടൊവീനോയുടെ പുതിയ ചിത്രം ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ ന്‍റെ റിലീസ് മാറ്റിവെച്ചിരിക്കുന്നുവെന്ന് ടൊവീനോ തോമസ്.

കൊറോണയെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് കൂട്ടായ്മകളും മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതെന്നും അതുകൊണ്ട് നമ്മുടെ പുതിയ സിനിമ ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ന്റെ റിലീസ് മാറ്റി വെക്കുകയാണെന്നും ടൊവീനോ ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണ് ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്‍പ്പിച്ച് ലോകത്തിന് തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.