LiveTV

Live

Entertainment

വിവാദങ്ങള്‍ക്ക് വിട; ഷെയിന്‍ നായകനായ വെയിലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

വിവാദങ്ങള്‍ക്ക് വിട; ഷെയിന്‍ നായകനായ വെയിലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഷെയിന്‍ നിഗം നായകനാവുന്ന വെയില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ഫഹദ് ഫാസിലാണ് വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. നേരത്തെ അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്നു സംവിധായകനായ ശരത് മേനോന്‍. ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടും വെയിലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ശബ്ദ മിശ്രണം രംഗനാഥ് രവി. ചിത്രം വരുന്ന മേയില്‍ തിയേറ്ററുകളിലെത്തും.