LiveTV

Live

Entertainment

‘ആരുമായാണ് തല്ലുണ്ടാക്കിയതെന്ന് അവന് നാളെ മനസ്സിലായിക്കൊള്ളും !’

ഒരിടവേളക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ വൻതാരങ്ങൾ വീണ്ടും ക്രീസിൽ ഇറങ്ങിയത് കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ

‘ആരുമായാണ് തല്ലുണ്ടാക്കിയതെന്ന് അവന് നാളെ മനസ്സിലായിക്കൊള്ളും !’

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായുള്ള തന്റെ മകന്റെ കുസൃതിക്കളി പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സച്ചിനും ഇർഫാൻ പത്താന്റെ മകൻ ഇമ്രാനും തമ്മിലുള്ള കുട്ടിക്കളിയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ എന്താണ് ചെയ്തത് എന്ന് ഇന്നവന് മനസ്സിലാകില്ലെന്നും, നാളെ അവനത് മനസ്സിലായിക്കൊള്ളുമെന്നുമാണ് ഇർഫാൻ വീഡിയോക്ക് തലക്കെട്ടായി നൽകിയത്.

റോഡ് സുരക്ഷാ ലോക സീരീസിന്റെ ഭാഗമായുള്ള ഇന്ത്യ ലെജൻസ് ടീമിൽ കളിക്കുകയാണ് ഇരുവരും. ഒരിടവേളക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ വൻതാരങ്ങൾ വീണ്ടും ക്രീസിൽ ഇറങ്ങിയത് കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ. സച്ചിൻ, സെവാഗ്, യുവരാജ് സിങ്, അഗാർക്കർ, കെയ്ഫ്, ഇർഫാൻ പത്താൻ, സഹീർ ഖാൻ തുടങ്ങിയ മുൻ ദേശീയ താരങ്ങളാണ് ടീമിൽ അണിനിരക്കുന്നത്.

വാംഖഡെയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ലാറയുടെ വെസ്റ്റ് ഇൻഡീസ് ലെജൻസിനെ ഇന്ത്യ മുട്ടുകുത്തിച്ചിരുന്നു. ആസ്ത്രേലിയ ലെജൻസ്, ശ്രീലങ്ക ലെജൻസ്, ദക്ഷിണാഫ്രിക്ക ലെജൻസ്, വെസ്റ്റ് ഇൻഡീസ് ലെജൻസ് എന്നിവയാണ് മറ്റു ടീമുകൾ.