Top

സുഡാനിക്ക് ശേഷം സകരിയ; ഹലാല്‍ ലവ് സ്റ്റോറി മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

MediaOne Logo

Web Desk

Web Desk

  • Updated:

    2020-03-08 18:15:26.0

Published:

8 March 2020 6:15 PM GMT

സുഡാനിക്ക് ശേഷം സകരിയ;  ഹലാല്‍ ലവ് സ്റ്റോറി മേക്കിംഗ് വീഡിയോ പുറത്തിറങ്ങി
X

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ശാഹിർ, പാർവതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണ സ്ഥലങ്ങളിലെ രസകരമായ നിമിഷങ്ങള്‍ ചേര്‍ന്നതാണ് മേക്കിംഗ് വീഡിയോ.

സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പപ്പായ സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സക്കരിയ, മുഹ്സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവര്‍ സഹ നിര്‍മാതാക്കളായും സാന്നിധ്യമറിയിക്കുന്നു. അജയ് മേനോന്‍ ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ബിജിപാലും ഷഹബാസ് അമനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ്- റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മസ്ഹർ ഹംസ. പ്രൊഡക്ഷൻ കണ്ട്രോളർ-ബെന്നി കട്ടപ്പന. സ്റ്റിൽസ്സ് - രോഹിത്ത് കെ സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു. മൂവി റിസർച്ച് ആന്‍ഡ് മാർക്കറ്റിംഗ് - ആതിര ദിൽജിത്ത്. കോ റൈറ്റർ-ആഷിഫ് കക്കോടി. കോ പ്രോഡ്യൂസർസ്-സകരിയ, മുഹ്സിൻ പരാരി, സൈജു ശ്രീധരൻ, അജയ് മേനോൻ. ചിത്രം വരുന്ന വിഷുവിന് തിയേറ്ററുകളില്‍ റിലീസിനെത്തും.

TAGS :
Next Story