LiveTV

Live

Entertainment

ലോകം ചുറ്റുന്ന അമേരിക്കക്കാരിക്കൊപ്പം ടൊവീനോ; കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് ട്രെയിലറെത്തി

ലോകം മുഴുവന്‍ യാത്ര ചെയ്ത അമേരിക്കന്‍ പെൺകുട്ടി തന്‍റെ അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം

ലോകം ചുറ്റുന്ന അമേരിക്കക്കാരിക്കൊപ്പം ടൊവീനോ; കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് ട്രെയിലറെത്തി

ടൊവിനോ തോമസിനെ നായകനാക്കി ജിയോ ജോബി സംവിധാനം ചെയ്യുന്ന കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് എന്ന ചിത്രത്തിന്‍റെ ട്രെയിലറെത്തി. ലോകം മുഴുവന്‍ യാത്ര ചെയ്ത അമേരിക്കന്‍ പെൺകുട്ടി തന്‍റെ അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. അമേരിക്കന്‍ സ്വദേശിനി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തില്‍ നായികയാവുന്നത്.

രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബിയൊരുക്കുന്ന ചിത്രം ആന്‍റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സുഷിൻ ശ്യാം പശ്ചാത്തല സംഗീതമൊരുക്കുന്ന ചിത്രത്തില്‍ സിനു സിദ്ധാർഥാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.