LiveTV

Live

Entertainment

‘’ഇത്രയും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒരു സംവിധായകനെ ഇതിനു മുമ്പ് കണ്ടിട്ടില്ല’’ ആന്‍റണി പെരുമ്പാവൂര്‍

പൃഥ്വിരാജ് എന്ന സംവിധായകനെ രജനീകാന്തും ഷാരൂഖ്ഖാനും കൊണ്ടു പോകുന്നതിനു മുമ്പ് അദ്ദേഹത്തെ മലയാളത്തില്‍ ഉപയോഗിക്കണമെന്നും അതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണും ആന്‍റണി പെരുമ്പാവൂര്‍

‘’ഇത്രയും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒരു സംവിധായകനെ ഇതിനു മുമ്പ് കണ്ടിട്ടില്ല’’ ആന്‍റണി പെരുമ്പാവൂര്‍

മലയാളസിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ ബാനറായ ആശിര്‍വാദ് സിനിമാസ് പ്രക്ഷകര്‍ക്ക് ഏറെ സുപരിചിതമാണ്. മോഹന്‍ലാലിനെ വച്ച് മാത്രം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ബാനറില്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹമാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ലൂസിഫര്‍ രണ്ടാം ഭാഗമാണ് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഇനി പുറത്തിറങ്ങാനുള്ള വലിയ ചിത്രം.

ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജിന്‍റെ സംവിധാനമികവിനെ കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാള സിനിമ കണ്ടിട്ടുള്ള മറ്റു സംവിധായകരെ പോലെ അല്ല അദ്ദേഹമെന്നും ഇത്രയും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒരു സംവിധായകനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ തുറന്നു പറയുന്നു.

കാണികളെ അമ്പരപ്പിക്കാന്‍ ഉള്ള ഒരു അസാധാരണ സിനിമയാക്കാനുള്ള എല്ലാ വര്‍ക്കുകളും പിന്നണിയില്‍ പൃഥ്വിരാജ് ചെയ്യാറുണ്ടെന്നും രാവും പകലും ചിത്രത്തിന്‍റെ കഥയുമായാണ് അദ്ദേഹം ദിവസങ്ങള്‍ തള്ളിനീക്കുന്നത് പോലുമെന്ന് സുപ്രിയ പോലും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകനെ രജനീകാന്തും ഷാരൂഖ്ഖാനും കൊണ്ടു പോകുന്നതിനു മുമ്പ് അദ്ദേഹത്തെ മലയാളത്തില്‍ ഉപയോഗിക്കണമെന്നും അതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണും ആന്‍റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു