LiveTV

Live

Entertainment

ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനാക്കിയെന്ന് ശ്രീനിവാസന്‍

കുറച്ചു മാസങ്ങളായി തനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേയെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു

ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനാക്കിയെന്ന് ശ്രീനിവാസന്‍

ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചുവെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. താന്‍ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയ ശേഷം പൊട്ടൊന്നുണ്ടായ സുഹൃത്തുക്കളുടെ ബാഹുല്ല്യം കാരണം ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചുവെന്നും തുടര്‍ന്ന് ബ്ലോക്ക് ചെയ്തെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇക്കാരണംകൊണ്ടുതന്നെ കുറച്ചു മാസങ്ങളായി തനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേയെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു. പുതുതായി തുടങ്ങിയ ശ്രീനിവാസന്‍ പാട്യം എന്ന പ്രൊഫെയ്‍ലിലാണ് ശ്രീനിവാസന്‍ ഇക്കാര്യം തമാശയായി പറഞ്ഞത്.

കുറിപ്പിന്‍റെ പൂര്‍ണ രൂപം

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?
ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയിൽ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു.
എന്തായാലും മകൻ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെൻ അതി സാഹസികമായി ഒരു യന്തിര മനുഷ്യൻ ആയി മാറുമായിരുന്ന എന്നെ യഥാർത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.
ഇനിമുതൽ ഒരു പച്ച മനുഷ്യനായി ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കും
’.