Top

പാര്‍വതി തിരുവോത്തിന്‍റെ വര്‍ത്തമാനം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സഖാവ് എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ത്തമാനം

MediaOne Logo

Web Desk

Web Desk

  • Updated:

    2020-03-05 15:06:20.0

Published:

5 March 2020 3:06 PM GMT

പാര്‍വതി തിരുവോത്തിന്‍റെ വര്‍ത്തമാനം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
X

പാര്‍വതി തിരുവോത്തിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയായ വര്‍ത്തമാനത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബെന്‍സി നാസര്‍, ആര്യാടന്‍ ഷൌക്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നതും നിര്‍മ്മാതാക്കളിലൊരാളായ ആര്യാടന്‍ ഷൌക്കത്താണ്. ഛായാഗ്രഹണം അളകപ്പന്‍. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും രമേഷ് നാരായണന്‍, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു. സഖാവ് എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ത്തമാനം. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

TAGS :

Next Story