LiveTV

Live

Entertainment

മരയ്ക്കാറിന്റെ ട്രയിലര്‍ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നത് അഞ്ച് സൂപ്പർ താരങ്ങൾ!

മോഹൻലാൽ ആണ് മലയാളം ട്രയിലര്‍ പുറത്ത് വിടുന്നത്

 മരയ്ക്കാറിന്റെ ട്രയിലര്‍ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നത് അഞ്ച് സൂപ്പർ താരങ്ങൾ!

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ മരയ്ക്കാറായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഈയിടെ പുറത്തിറങ്ങിയിരുന്നു. പ്രശസ്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത ടീസറിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ ട്രയിലര്‍ നാളെയാണ് പുറത്തിറങ്ങുന്നത്.

മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ തമിഴ് പോസ്റ്റര്‍
മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ തമിഴ് പോസ്റ്റര്‍

തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നാണ് ട്രയിലര്‍ പുറത്തുവിടുന്നത്. മോഹൻലാൽ ആണ് മലയാളം ട്രയിലര്‍ പുറത്ത് വിടുന്നത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും ജൂനിയർ എൻ ടി ആർ തെലുങ്ക് പതിപ്പിന്റെ ട്രയിലറും പുറത്തിറക്കും.

 മരയ്ക്കാറിന്റെ ട്രയിലര്‍ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നത് അഞ്ച് സൂപ്പർ താരങ്ങൾ!

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. സൈന തന്നെയാണ് ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. എല്ലാ ഭാഷകളിലെയും ഓ‍ഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതും സൈനയാണ്.

 മരയ്ക്കാറിന്റെ ട്രയിലര്‍ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നത് അഞ്ച് സൂപ്പർ താരങ്ങൾ!

പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മധു, മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു തുടങ്ങി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മാര്‍ച്ച് 26നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.