Top

ഹലാല്‍ കളര്‍ഫുളാണ്; ഹലാല്‍ ലവ് സ്റ്റോറിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തുരുവോത്ത് തുടങ്ങി പ്രധാന താരങ്ങളെല്ലാം പോസ്റ്ററിലുണ്ട്

MediaOne Logo

Web Desk

Web Desk

  • Published:

    5 March 2020 2:02 PM GMT

  • Updated:

    2020-03-05 14:02:18.0

ഹലാല്‍ കളര്‍ഫുളാണ്; ഹലാല്‍ ലവ് സ്റ്റോറിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
X

സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. പ്രധാന കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റര്‍ സിനിമക്കുമേല്‍ വളര്‍ന്നുവരുന്ന പ്രതീക്ഷകളെ വര്‍ദ്ധിപ്പിക്കുന്നു. ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തുരുവോത്ത് തുടങ്ങി പ്രധാന താരങ്ങളെല്ലാം പോസ്റ്ററിലുണ്ട്.

സുഡാനി ഫ്രം നൈജീരിക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സക്കരിയ, മുഹ്സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവര്‍ സഹ നിര്‍മാതാക്കളായും സാന്നിധ്യമറിയിക്കുന്നു. അജയ് മേനോന്‍ ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ബിജിപാലും ഷഹബാസ് അമനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ്- റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മസ്ഹർ ഹംസ. പ്രൊഡക്ഷൻ കണ്ട്രോളർ-ബെന്നി കട്ടപ്പന. സ്റ്റിൽസ്സ് - രോഹിത്ത് കെ സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു. മൂവി റിസർച്ച് ആന്‍ഡ് മാർക്കറ്റിംഗ് - ആതിര ദിൽജിത്ത്. കോ റൈറ്റർ-ആഷിഫ് കക്കോടി. കോ പ്രോഡ്യൂസർസ്-സകരിയ, മുഹ്സിൻ പരാരി, സൈജു ശ്രീധരൻ, അജയ് മേനോൻ.

TAGS :
Next Story