LiveTV

Live

Entertainment

ഞെട്ടിച്ച് ഫഹദ്; മാലിക്കിന്റെ സെക്കന്റ് ലുക്ക് പുറത്ത്

ഞെട്ടിച്ച് ഫഹദ്; മാലിക്കിന്റെ സെക്കന്റ് ലുക്ക് പുറത്ത്

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന പ്രത്യേകതകളോടെ വരുന്ന മാലിക്കിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 25 കോടി മുതല്‍ മുടക്കിലാണ് നിര്‍മിക്കുന്നത്.

മലയാളത്തില്‍ നിന്നും വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ 55ക്കാരനായ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ചിത്രത്തിനായി 20 കിലോയോളം ഭാരം കുറച്ചതും അതിന് ശേഷമുള്ള ലുക്കും ചര്‍ച്ചയായിരുന്നു. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, ഇന്ദ്രൻസ്, നിമിഷ സജയൻ തുടങ്ങിയവരും മാലിക്കില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം പഴയകാല നായിക ജലജയും അഭിനയിക്കുന്നുണ്ട്.

മികച്ച എഡിറ്റര്‍ എന്ന് പേരെടുത്ത മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ടേക്ക് ഓഫ്. ഒരേ സമയം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു അത്. ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് ദേശീയ പുരസ്കാരം നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് തിയേറ്ററുകളിലെത്തും.