LiveTV

Live

Entertainment

കരുണ സംഗീതനിശ: സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കും.

കരുണ സംഗീതനിശ: സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

കൊച്ചിയില്‍ നടന്ന കരുണ സംഗീതനിശയുടെ സംഘാടകരുടെ സ്വകാര്യ അക്കൗണ്ടും പൊലീസ് പരിശോധിക്കും. സംഘാടകര്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുക. സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കും.

സ്പോണ്‍സര്‍ഷിപ്പ് തുക സംഘാടകര്‍ സ്വന്തം അക്കൌണ്ടില്‍ സ്വീകരിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. ഫ്രീ പാസുകളുടെ പേരില്‍ ഏതെങ്കിലും തരത്തില്‍ ഫണ്ട് തട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കും.

താരപുത്രിയായിട്ടും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടിവന്നു, ‘നോ’ പറഞ്ഞാണ് ഇവിടെ വരെയെത്തിയത്: വരലക്ഷ്മി 
Also Read

താരപുത്രിയായിട്ടും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടിവന്നു, ‘നോ’ പറഞ്ഞാണ് ഇവിടെ വരെയെത്തിയത്: വരലക്ഷ്മി 

2019 നവംബർ ഒന്നിനാണ് കൊച്ചി മ്യുസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. എന്നാൽ പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വസ നിധിയിലേക്ക് പണം എത്തിയില്ല. തുടർന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ സംഘാടകർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകി. ആഷിഖ് അബു ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

മേള സാമ്പത്തികമായി പരാജയമായിരുന്നുവെന്നും പരിപാടിക്ക് 23 ലക്ഷത്തോളം രൂപ ചെലവായെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. പരിപാടി കണ്ടത് 4000 പേരാണ്. ഇതില്‍ 3000 പേരും സൗജന്യ പാസിലായിരുന്നു സംഗീതനിശ കണ്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ 908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റതെന്നും സംഘാടകര്‍ വിശദീകരിക്കുകയുണ്ടായി.