LiveTV

Live

Entertainment

പറന്നു പറന്നു കയറിപ്പെട്ടത് വിമാനത്തിനുള്ളില്‍ ആയിപ്പോയി !

അഹമ്മദാബാദില്‍ നിന്നും ജെയ്പൂരിലേക്ക് പറക്കാനിരുന്ന ഗോ എയര്‍ ജി8702 ഫ്ലെെറ്റിനുള്ളിലാണ് രണ്ടു പ്രാവുകള്‍ അകപ്പെട്ടത്

പറന്നു പറന്നു കയറിപ്പെട്ടത് വിമാനത്തിനുള്ളില്‍ ആയിപ്പോയി !

വട്ടമിട്ട് പറന്നു പറന്ന് രണ്ടു പേരും ഒടുവില്‍ കയറിച്ചെന്നത് ഗോ എയര്‍ ഫ്ലെെറ്റിലാണ്. പറക്കാനൊരുങ്ങിയ വിമാനത്തിനുള്ളലായി പിന്നെ രണ്ടു പ്രാവുകളുടെയും ചുറ്റക്കളി. അഹമ്മദാബാദില്‍ നിന്നും ജെയ്പൂരിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് നാടകീയ സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് രണ്ടിനേയും ‘പിടിച്ചു’ പുറത്താക്കിയതോടെ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.

അഹമ്മദാബാദില്‍ നിന്നും ജെയ്പൂരിലേക്ക് പറക്കാനിരുന്ന ഗോ എയര്‍ ജി8702 ഫ്ലെെറ്റിനുള്ളിലാണ് രണ്ടു പ്രാവുകള്‍ അകപ്പെട്ടത്. വിമാനത്തിനുള്ളില്‍ ഏറെ നേരം യാത്രക്കാരെയും ക്രൂവിനെയും വട്ടം കറക്കിയ പ്രാവുകള്‍ വിമാനം വൈകിപ്പിക്കുകയും ചെയ്തു.

പ്രാവുകളെ പിടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജപ്പെട്ടതോടെ, വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്താക്കുകയായിരുന്നു. അര മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായിരുന്നു.