LiveTV

Live

Entertainment

നാലുവര്‍ഷത്തിലൊരിക്കല്‍ വരുന്ന പിറന്നാള്‍, അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണെന്ന് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്റെ അമ്മയ്ക്ക് ഇന്ന് പിറന്നാള്‍

നാലുവര്‍ഷത്തിലൊരിക്കല്‍ വരുന്ന പിറന്നാള്‍, അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണെന്ന് കുഞ്ചാക്കോ ബോബന്‍

നാലുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ദിവസമാണ് ഫെബ്രുവരി 29. അന്ന് ജനിക്കുന്നവരെയെല്ലാം നാലുവര്‍ഷം കൂടുമ്പോള്‍ ഒരു വയസ്സുകൂടുന്നവര്‍ എന്ന കളിയാക്കുന്നതും പതിവാണ്. ഇപ്പോഴിതാ അമ്മയുടെ പിറന്നാളാണ് ഇന്നെന്നും ഈ ദിവസം നാല് വർഷത്തിലൊരിക്കലേ വരൂ എന്നത്കൊണ്ട് അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണ് എന്നും പറഞ്ഞ് അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മലയാളത്തിന്റെ പ്രിയതാരം അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. നാല് വർഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29നാണ് കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ പിറന്നാൾ.

View this post on Instagram

To one of the strongest women I have ever known in my life!!! She has braved the strongest of tempests in life... Stood firm and rooted in the most dire conditions.... Held up her values and virtues in the most trying situations.... And not many know what all she has gone through, behind her ever smiling face! She has been the pillar of strength in our family, always keeping us bonded together. If I am even one percent of a good person in my life,I owe it to this woman. .......🎉HAPPY BIRTHDAY AMMA🎉..... And as this day comes only in four years,you turn to be sweet SIXTEEN years young😉 🤗Loads of love n kisses 😘 You deserve all the blessings and happiness in this world.

A post shared by Kunchacko Boban (@kunchacks) on

‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളിൽ ഒരാൾക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവർ ധീരമായി നേരിട്ടു. ഭീകരമായ അവസ്ഥയിലും ഉറച്ച് നിന്നു. ഏറ്റവും ശ്രമകരമായ സാഹചര്യങ്ങളിലും തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയർത്തിപ്പിടിച്ചു. ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ അവർ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാർക്കും അറിയില്ല. ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. ഞങ്ങളെയെല്ലാം എപ്പോഴും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. എന്റെ ജീവിതത്തിൽ ഞാൻ അൽപ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് ഞാൻ നന്ദി പറയുന്നത്. പിറന്നാളാശംസകൾ അമ്മാ. ഈ ദിവസം നാല് വർഷത്തിലൊരിക്കലേ വരൂ എന്നത്കൊണ്ട് അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണ്. ഒരുപാട് സ്നേഹം, ഉമ്മകൾ. ഈ ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും അമ്മ അർഹിക്കുന്നു.’–ചാക്കോച്ചൻ കുറിച്ചു.

നാലുവര്‍ഷത്തിലൊരിക്കല്‍ വരുന്ന പിറന്നാള്‍, അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണെന്ന് കുഞ്ചാക്കോ ബോബന്‍

ചെറുപ്പത്തിൽ തന്നേയും സഹോദരിയേയും ചേർത്തുപിടിച്ചിരിക്കുന്ന അമ്മയുടേയും ഇപ്പോൾ തന്റെ കുഞ്ഞുമകൻ ഇസഹാക്കിനേയും സഹോദരിമാരുടെ മക്കളേയും കൂട്ടിപ്പിടിച്ചിരിക്കുന്ന അമ്മയുടേയും ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ അമ്മയ്ക്കു പിറന്നാൾ ആശംസകളുമായി താരങ്ങളടക്കം നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.