LiveTV

Live

Entertainment

ശില്‍പാ ഷെട്ടി വരെ പറഞ്ഞിട്ടുണ്ട് ദിവസവും തല കുളിക്കരുതെന്ന്; അല്‍പം ചിരിയും അതിലേറെ സീരിയസുമായി വാങ്ക് ട്രയിലര്‍ 

അനശ്വര രാജന്‍, വിനീത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

 ശില്‍പാ ഷെട്ടി വരെ പറഞ്ഞിട്ടുണ്ട് ദിവസവും തല കുളിക്കരുതെന്ന്; അല്‍പം ചിരിയും അതിലേറെ സീരിയസുമായി വാങ്ക് ട്രയിലര്‍ 

ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രം 'വാങ്ക്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനശ്വര രാജന്‍, വിനീത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റസിയ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. റസിയയുടെ അച്ഛന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്.

ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്ന അതിയായ ആഗ്രഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് ഷബ്ന മുഹമ്മദാണ്.7 ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്നാണ് 'വാങ്ക്' നിര്‍മിച്ചിരിക്കുന്നത്. അനശ്വരയെയും വിനീതിനെയും കൂടാതെ നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്നി ഖാന്‍, പ്രകാശ് ബാരെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

‘അതൊരു വെടക്ക് കോളജാണ്’: ജെ.എന്‍.യുവിന് പിന്തുണയുമായി വാങ്ക് ടീം 
Also Read

‘അതൊരു വെടക്ക് കോളജാണ്’: ജെ.എന്‍.യുവിന് പിന്തുണയുമായി വാങ്ക് ടീം 

മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. വി.കെ. പ്രകാശ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറാണ്.

ഉണ്ണി ആറിന്റെ ‘വാങ്ക്’ സിനിമയാകുന്നു; സംവിധാനം വി.കെ പ്രകാശിന്റെ മകള്‍
Also Read

ഉണ്ണി ആറിന്റെ ‘വാങ്ക്’ സിനിമയാകുന്നു; സംവിധാനം വി.കെ പ്രകാശിന്റെ മകള്‍