LiveTV

Live

Entertainment

‘എല്ലാം ഓര്‍ത്തുവെക്കും, എല്ലാം രേഖപ്പെടുത്തി വെക്കും’; മോദിയെ ഫാഷിസ്റ്റ് എന്ന് വിളിച്ച് കവിത ചൊല്ലി ലോകപ്രശസ്ത മ്യൂസിക് ബാന്‍ഡ് പിങ്ക് ഫ്‌ളോയ്ഡ്

‘എല്ലാം ഓര്‍ത്തുവെക്കും, എല്ലാം രേഖപ്പെടുത്തി വെക്കും’; മോദിയെ ഫാഷിസ്റ്റ് എന്ന് വിളിച്ച് കവിത ചൊല്ലി ലോകപ്രശസ്ത മ്യൂസിക് ബാന്‍ഡ് പിങ്ക് ഫ്‌ളോയ്ഡ്

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഏറ്റവും ആരാധകരുള്ള മ്യൂസിക് ബാനഡ് പിങ്ക് ഫ്‌ളോയ്ഡ് പ്രധാനമന്ത്രി മോദിക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രംഗത്ത്. പിങ്ക് ഫ്‌ളോയ്ഡിന്റെ സ്ഥാപകന്‍ റോജര്‍ വാട്ടേഴ്‌സ് ആണ് ലണ്ടനില്‍ വെച്ച് നടന്ന പരിപാടിയില്‍ ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ആമിര്‍ അസിസിന്റെ കവിതയിലെ വരികള്‍ ചൊല്ലി പ്രതിഷേധം രേഖപ്പെടുത്തിയത്. മോദിയെ ഫാഷിസ്റ്റ് എന്ന് സംബോധന ചെയ്ത റോജര്‍ വാട്ടേഴ്സ്, വംശീയമാണ് പൗരത്വ ഭേദഗതി നിയമമെന്നും പറഞ്ഞു.

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ വേദിയിലാണ് ആമിറിന്റെ ‘സബ് യാദ് രഖ് ജായേഗാ'(എല്ലാം ഓര്‍ത്തുവെക്കും) എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷ റോജര്‍ ചൊല്ലിയത്. ജൂലിയൻ അസാഞ്ചിനെ കൂടാതെ ലോകത്താകമാനം നടക്കുന്ന പ്രതിഷേധ സമരങ്ങളെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു റോജര്‍ വാട്ടേഴ്സിന്റെ കവിത ചൊല്ലല്‍.

റോജര്‍ വാട്ടേഴ്സ് കവിത ചൊല്ലും മുമ്പ് പറഞ്ഞത് ഇങ്ങനെ:

‘നമുക്കാർക്കും അറിയാത്ത ഒരു യുവാവിൽ നിന്നാണിത്. ഡൽഹിയിൽ നിന്നുള്ള കവിയും ആക്റ്റിവിസ്റ്റുമായ ആമിർ അസീസിന്റേതാണിത്. മോദിയ്ക്കും അയാളുടെ ഫാസിസവും വംശീയവുമായ പൗരത്വ നിയമത്തിനെതിരെ സമരത്തിലാണ് അയാൾ. അയാളുടെ കവിതയിൽ നിന്നുള്ള ഒരു ഭാഗം ഞാൻ വായിക്കുകയാണ്.’

ശേഷം റോജര്‍ കവിത ചൊല്ലി

‘ഞങ്ങളെ കൊന്നോളൂ, ഞങ്ങള്‍ പ്രേതങ്ങളായി വരും, എഴുതും
നിങ്ങള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് തെളിവുകള്‍ നിരത്തും
നിങ്ങള്‍ കോടതികളിലിരുന്ന് തമാശ പറയുമ്പോള്‍
ഞങ്ങള്‍ മതിലുകളില്‍ നീതി എന്നെഴുതും
ബധിരര്‍ക്ക് പോലും കേള്‍ക്കുമാറുച്ചത്തില്‍ ഞങ്ങള്‍ സംസാരിക്കും
അന്ധര്‍ക്ക് പോലും കാണാവും വിധം തെളിച്ചത്തില്‍ ഞങ്ങള്‍ എഴുതും
നിങ്ങള്‍ ഭൂമിയില്‍ ‘അനീതി’ എന്നെഴുതുമ്പോള്‍
ഞങ്ങള്‍ ആകാശത്ത് ‘വിപ്ലവം’ എന്നെഴുതും
എല്ലാം ഓര്‍ത്തുവെക്കും
എല്ലാം രേഖപ്പെടുത്തിവെക്കും’