LiveTV

Live

Entertainment

മോദിയെ വിമര്‍ശിച്ചു; ജോണ്‍ ഒലിവര്‍ ഷോയുടെ എപ്പിസോഡ് ഹോട്സ്റ്റാര്‍ ഇന്ത്യയില്‍ നിരോധിച്ചു

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​ന്റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു​ ഇ​ത്ത​വ​ണ​ത്തെ എ​പ്പി​സോ​ഡ്​ ത​യാ​റാ​ക്കി​യ​ത്

മോദിയെ വിമര്‍ശിച്ചു; ജോണ്‍ ഒലിവര്‍ ഷോയുടെ എപ്പിസോഡ് ഹോട്സ്റ്റാര്‍ ഇന്ത്യയില്‍ നിരോധിച്ചു

മോദിയെ വിമര്‍ശിച്ചു കൊണ്ടുള്ള ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറിന്റെ ഷോയുടെ എപ്പിസോഡിന് ഇന്ത്യയില്‍ വിലക്ക്. ലാസ്റ്റ് വീക്ക് ടുനൈറ്റ് എന്ന ഷോയുടെ എപ്പിസോഡാണിനാണ് ഹോട്ട്സ്റ്റാര്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചെയ്ത എപ്പിസോഡിലാണ് ജോണ്‍ മോദിയെയും ബി.ജെ.പിയെയും പൗരത്വ ഭേദഗതി നിയമത്തെയും വിമര്‍ശിക്കുന്നത്. എ​ല്ലാ ചൊ​വ്വാ​ഴ്​​ച​യും രാ​വി​ലെ ആ​റു മ​ണി​ക്കാ​യി​രു​ന്നു ഷോ ​ഹോ​ട്ട്​​സ്​​റ്റാ​റി​ൽ ​ സം​പ്രേ​ഷ​ണം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ൽ ത​ങ്ങ​ൾ​ക്ക്​ പ​ങ്കി​ല്ലെ​ന്ന്​ വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്​​ത​മാ​ക്കി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​ന്റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു​ ഇ​ത്ത​വ​ണ​ത്തെ എ​പ്പി​സോ​ഡ്​ ത​യാ​റാ​ക്കി​യ​ത്.

30 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള എ​പ്പി​​സോ​ഡിന്റെ 18 മി​നി​റ്റ്​ വി​ഡി​യോ ഒ​ഫീ​ഷ്യ​ൽ യൂ ​ടൂ​ബ്​ ചാ​ന​ലി​ൽ ചൊ​വ്വാ​ഴ്​​ച പോ​സ്​​റ്റ്​​ചെ​യ്​​തി​രു​ന്നു. ഇ​ത്​ 50 ല​ക്ഷം ആ​ളു​ക​ളാ​ണ്​ ക​ണ്ട​ത്.

ട്രംപ്, സി.എ.എ, മോദി... രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ഒലിവറുടെ പുതിയ എപ്പിസോഡ്‌ 
Also Read

ട്രംപ്, സി.എ.എ, മോദി... രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ഒലിവറുടെ പുതിയ എപ്പിസോഡ്‌ 

എപ്പിസോഡ് വിലക്കിയതുമായി ബന്ധപ്പെട്ട് ഹോട്ട്സ്റ്റാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിഷേധക്കാരെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും മോദിയെ ഇന്ത്യയുടെ പിതാവ് എന്ന് ട്രംപ് വിളിച്ചതിനെക്കുറിച്ചും ഷോയില്‍ ജോണ്‍ പരിഹസിച്ചിരുന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ​ക്കു​റി​ച്ചും പ്ര​തി​ഷേ​ധ​ക്കാ​രെ മോ​ദി സ​ർ​ക്കാ​ർ കൈ​കാ​ര്യം ചെ​യ്​​ത​തി​നെ​യും ഒ​ലി​വ​ർ വി​മ​ർ​ശി​ച്ചി​രു​ന്നു. ഈ ​എ​പ്പി​സോ​ഡ്​ ട്വി​റ്റ​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. എ​ച്ച്.​ബി.​ഒ​യി​ലാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ സം​പ്രേ​ഷ​ണം. നോ​ട്ടു നി​രോ​ധ​നം, ആ​ർ.​എ​സ്.​എ​സ്, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, സ​ർ​ക്കാ​റി​​​ന്റെ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​രി​പാ​ടി​യി​ൽ ജോ​ൺ ഒ​ലി​വ​ർ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.