LiveTV

Live

Entertainment

ഇനിയുള്ള ജീവിതത്തിന് കൂട്ടായി ഒരു പെണ്ണ് വേണം; ഫേസ്ബുക്കിലൂടെ വധുവിനെ തേടി നടന്‍ വിജിലേഷ്

വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ

 ഇനിയുള്ള ജീവിതത്തിന് കൂട്ടായി ഒരു പെണ്ണ് വേണം; ഫേസ്ബുക്കിലൂടെ വധുവിനെ തേടി നടന്‍ വിജിലേഷ്

മഹേഷിന്റെ പ്രതികാരം ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ് വിജിലേഷ്. തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ വിജിലേഷ് ആ പേരില്‍ തന്നെയാണ് മഹേഷിന്റെ പ്രതികാരത്തിലും അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വിജിലേഷ് കാരയാട് വേഷമിട്ടു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ ജീവിതപങ്കാളിയെ തേടുകയാണ് താരം.

''ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ....'' വിജിലേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

വിജിലേഷിന് നിറഞ്ഞ ആശംസകളര്‍പ്പിച്ചുകൊണ്ടാണ് ആരാധകര്‍ കുറിപ്പിനെ സ്വീകരിച്ചു. എത്രയും പെട്ടെന്ന് ഒരു പെണ്‍കുട്ടിയെ കണ്ടെത്തട്ടെ എന്ന് ആരാധകര്‍ ആശംസിച്ചു.

ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും...

Posted by Vijilesh Karayadvt on Tuesday, February 25, 2020