LiveTV

Live

Entertainment

ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍, ഒരു മനുഷ്യനു വാസയോഗ്യമായ ഒരു ഭൂപ്രദേശമെങ്കിലും ബാക്കിയുണ്ടാവുമോ എന്നു സംശയമാണ് ; ഡല്‍ഹി അക്രമത്തില്‍ പ്രതിഷേധവുമായി സിപിസി

ഡെല്‍ഹി കത്തുകയാണ് ..ഒട്ടും ആകസ്മികയില്ലാതെ

 ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍, ഒരു മനുഷ്യനു വാസയോഗ്യമായ ഒരു ഭൂപ്രദേശമെങ്കിലും ബാക്കിയുണ്ടാവുമോ എന്നു സംശയമാണ് ; ഡല്‍ഹി അക്രമത്തില്‍ പ്രതിഷേധവുമായി സിപിസി

വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന വ്യാപക സംഘർഷത്തിൽ ചലച്ചിത്രാസ്വാദകരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബ്. ഭരണകൂടത്തിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കാനായി മാത്രം രൂപംകൊടുത്ത ഒരു കരിനിയമത്തിനെതിരെ തെരുവിലിറങ്ങിയവര്‍ നേരിടേണ്ടി വന്ന ഒറ്റപ്പെട്ടതും കൂട്ടായതുമായ ആക്രമണങ്ങളൊക്കെയും ഒരു genocide രൂപത്തിലേക്ക് മാറിക്കഴിഞ്ഞുവെന്ന് സിപിസി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സിപിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഡല്‍ഹി കത്തുകയാണ് ..ഒട്ടും ആകസ്മികയില്ലാതെ ...ഭരണകൂടത്തിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കാനായി മാത്രം രൂപംകൊടുത്ത ഒരു കരിനിയമത്തിനെതിരെ തെരുവിലിറങ്ങിയര്‍ നേരിടേണ്ടി വന്ന ഒറ്റപ്പെട്ടതും കൂട്ടായതുമായ ആക്രമണങ്ങളൊക്കെയും ഒരു genocide രൂപത്തിലേക്ക് മാറിക്കഴിഞ്ഞു .മാധ്യമങ്ങളുടെ തെറ്റിദ്ധാരണ പരത്തലും ഭരണ"തീവ്രവാദ"കക്ഷി നേതാക്കളുടെ ഭീഷണികളും ഫലവത്താവുന്നില്ല എന്നുകണ്ടപ്പോള്‍ തങ്ങളുടെ അടിസ്ഥാന വര്‍ക്കിങ് പ്രിസിപ്പിളിലേക്ക് തിരിയുകയാണ് ഈ കിരാത ഭരണകൂടവും അതിന്റെ അണികളും.

ആദ്യഘട്ടത്തില്‍ ലക്ഷ്യം മുസ്ലീങ്ങളാണ് . കാരണം രാജ്യം മുഴുവന്‍ പടര്‍ന്ന്പിടിക്കേണ്ട ഒരു കലാപത്തിന് ആളെക്കൂട്ടാന്‍ "exciting "ആയ എന്തേലും വേണം. മുസ്ലീം അവസാനിച്ചാല്‍ അടുത്തത് തങ്ങളുടെ പ്യൂരിറ്റന്‍ ആശയങ്ങള്‍ക്ക് വിഘാതമാവുന്ന ഓരോ ആശയവും ഓരോ കമ്യൂണിറ്റിയും ഇതുപോലെ തെരുവില്‍ കൊല ചെയ്യപ്പെടും . ഇന്ത്യയെന്ന സെക്യുലര്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ അവര്‍ എന്നോ കുളംതോണ്ടിക്കഴിഞ്ഞു . ഇനി വരാന്‍ പോവുന്നത് ആധുനിക മനുഷ്യന്‍ എന്നോ ഉപേക്ഷിച്ച അന്ധമായ ഗോത്രീയ നിയമങ്ങളിലേക്കും കയ്യൂക്കില്‍ മാത്രം നിലനില്‍ക്കുന്നനിയമവ്യവസ്ഥിത്തിയിലേക്കുമുള്ള അനിവാര്യമായ കൂപ്പുകുത്തലാണ്. നിശബ്ദത എന്നോ ഒരു ചോയിസല്ലാതായി മാറിക്കഴിഞ്ഞു .

ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ , ഒന്നു മുരടനക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ രാജ്യമെന്ന് പോയിട്ട് ഒരു മനുഷ്യനു വാസയോഗ്യമായ ഒരു ഭൂപ്രദേശമെങ്കിലും ബാക്കിയുണ്ടാവുമോ എന്നു സംശയമാണ്...