LiveTV

Live

Entertainment

ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചതല്ലേ? സുരേഷ് ഗോപിയുടെ മറുപടിയിങ്ങനെ..

താന്‍ തന്നെ അഭിനയിച്ച രണ്ടാംഭാവം എന്ന സിനിമയില്‍ സമാനമായ രംഗമുണ്ടെന്നാണ് സുരേഷ് ഗോപിയുടെ മറുപടി.

 ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചതല്ലേ? സുരേഷ് ഗോപിയുടെ മറുപടിയിങ്ങനെ..

ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന സിനിമയില്‍ നിന്നുള്ള പുതിയ ലൊക്കേഷന്‍ ചിത്രം സുരേഷ് ഗോപി ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തു. പൊലീസുകാരനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി കാല്‍മുട്ടുകൊണ്ട് ഇടിക്കുന്ന ചിത്രമായിരുന്നു അത്. ‘സത്യം തെളിയുന്നതുവരെ കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്’ എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ഈ ചിത്രം പങ്കുവച്ചത്.

 ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചതല്ലേ? സുരേഷ് ഗോപിയുടെ മറുപടിയിങ്ങനെ..

ലൂസിഫറില്‍ മോഹന്‍ലാല്‍ ചെയ്യുന്നുണ്ടല്ലോ ഇതുപോലെ എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ആവര്‍ത്തിച്ചു കണ്ട കമന്‍റ്. കോപ്പിയടി ഒഴിവാക്കാമായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ താന്‍ തന്നെ അഭിനയിച്ച രണ്ടാംഭാവം എന്ന സിനിമയില്‍ സമാനമായ രംഗമുണ്ടെന്നാണ് സുരേഷ് ഗോപിയുടെ മറുപടി. ആ രംഗം ചില വ്യത്യാസങ്ങളോടെ അവതരിച്ചതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 2001ലാണ് രണ്ടാംഭാവം പുറത്തിറങ്ങിയത്.

 ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചതല്ലേ? സുരേഷ് ഗോപിയുടെ മറുപടിയിങ്ങനെ..

നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ സുരേഷ് ഗോപിയെത്തും. നിതിന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതിയത്.