LiveTV

Live

Entertainment

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സിനിമ

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍  ഒമര്‍ ലുലു സിനിമ

ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരിച്ച വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‍ഡെന്നീസ് ജോസഫുമായിട്ടുള്ള സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുപറയാമെന്നും ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ‘കഥകളുടെ രാജാവിനെ മടയിൽ പോയി കണ്ടു, ഒരു കിടിലൻ കഥ എഴുതി തരാമെന്ന്
സമ്മതിച്ചിട്ടുണ്ട്
’; എന്നാണ് ഒമര്‍ ലുലു ഡെന്നീസ് ജോസഫുമായിട്ടുള്ള കൂടിക്കാഴ്ച്ച വിവരിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

രാജാവിന്റെ മകന്‍, കോട്ടയം കുഞ്ഞച്ചന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍ തുടങ്ങി ഒരുപിടി മെഗാ ഹിറ്റുകള്‍ക്ക് തിരക്കഥ ഒരുക്കിയ ഡെന്നീസ് ജോസഫ് 2013ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയാണ് അവസാനം തിരക്കഥയൊരുക്കിയ ചിത്രം.

ഒരു അഡാര്‍ ലവ് എന്ന വലിയ ചിത്രത്തിന് ശേഷം ഒമര്‍ ലുലു‌ സംവിധാനം ചെയ്ത ധമാക്ക ബോക്സ്ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല. ഒമറിന്റെ തന്നെ ചങ്ക്സിന്റെ രണ്ടാം ഭാഗമായിട്ടായിരുന്നു ധമാക്ക പുറത്തിറങ്ങിയത്. ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രവും ഒമറിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍ മൈ സ്റ്റോറി എന്ന ചിത്രമൊരുക്കിയ റോഷ്നി ദിനകരിന്റെ ചിത്രം നിര്‍മിക്കുമെന്നും ഒമര്‍ ലുലു വ്യക്തമാക്കിയിരുന്നു.