LiveTV

Live

Entertainment

സുകുമാരന്‍റെയും മല്ലിക സുകുമാരന്‍റെയും പഴയകാല ചിത്രം പോസ്റ്റ് ചെയ്ത് മക്കളും മരുമക്കളും

“മോളു.. മനോഹരമായ ഓർമ്മകൾ.. അച്ച തന്നെയാണ് നമ്മുടെ കുടുംബത്തിലെ യഥാർത്ഥ രത്‌നം.” എന്ന മറുപടിയാണ് മല്ലിക സുകുമാരന്‍ നല്‍കിയത്

സുകുമാരന്‍റെയും മല്ലിക സുകുമാരന്‍റെയും പഴയകാല ചിത്രം പോസ്റ്റ് ചെയ്ത് മക്കളും മരുമക്കളും

സമൂഹമാധ്യമങ്ങളില്‍ ഏറെ ആക്ടീവായ താരകുടുംബമാണ് മല്ലിക സുകുമാരന്‍റേത്. പൂർണിമ ഇന്ദ്രജിത്ത് പങ്കുവെച്ച മല്ലിക സുകുമാരന്‍റെയും ഭർത്താവ് സുകുമാരന്‍റെയും ഫോട്ടോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അമ്മ എന്തൊരു സുന്ദരിയാണെന്ന അടികുറിപ്പോടുകൂടിയാണ് പൂർണിമ ഇന്ദ്രജിത് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

“മോളു.. മനോഹരമായ ഓർമ്മകൾ.. അച്ച തന്നെയാണ് നമ്മുടെ കുടുംബത്തിലെ യഥാർത്ഥ രത്‌നം.” എന്നാണ് ആ പോസ്റ്റ് ഷെയർ ചെയ്‌ത്‌ മല്ലിക സുകുമാരൻ കുറിച്ചത്.

തൊട്ടുപിന്നാലെയെത്തി ഇന്ദ്രജിത്ത് സുകുമാരന്‍റെ പോസ്റ്റ്. പണ്ട് പണ്ടൊരു പ്രണയകാലത്ത്.. ഇത് ഒരു രത്നം തന്നെയാണ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഇന്ദ്രജിത്ത് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘ഇന്ദ്രൻകുട്ടാ.. നിങ്ങൾ രണ്ടു പേരോടും അച്ചയെ കുറിച്ച് ഒത്തിരി പറയാനുണ്ട് മോനു..’ എന്നാണ് ഇന്ദ്രജിത്തിന് അമ്മ മല്ലിക നല്‍കിയ മറുപടി.

ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ സ്ത്രീകളെ ഇപ്പോഴും പിന്തുണക്കുന്നവരാണ് എന്ന തലക്കെട്ടോടു കൂടിയാണ് പൃഥ്വിരാജ് ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. അച്ഛൻ ഒരു ‘ലുക്കർ’ ആയിരുന്നെന്ന് കുറിച്ച് രാജു അമ്മ ഇപ്പോഴും മനോഹാരിയാണെന്നും കുറിച്ചു.

നന്ദി എന്റെ കൊച്ചു ഡാഡു എന്നായിരുന്നു അമ്മയുടെ മറുപടി. പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയും തന്‍റെ ഇൻസ്റ്റാഗ്രാം പേജില്‍ ഫോട്ടോ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

സുകുമാരന്‍റെയും മല്ലിക സുകുമാരന്‍റെയും പഴയകാല ചിത്രം പോസ്റ്റ് ചെയ്ത് മക്കളും മരുമക്കളും