LiveTV

Live

Entertainment

ഇന്ത്യന്‍ 2 ക്രെയിന്‍ അപകടം: ഒരാള്‍ അറസ്റ്റില്‍, മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി നല്‍കുമെന്ന് കമല്‍ഹാസന്‍  

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ലൊക്കേഷനിലെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്.

ഇന്ത്യന്‍ 2 ക്രെയിന്‍ അപകടം: ഒരാള്‍ അറസ്റ്റില്‍, മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി നല്‍കുമെന്ന്  കമല്‍ഹാസന്‍  

ചെന്നൈയില്‍ ഇന്ത്യന്‍ 2 എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ക്രെയിന്‍ ഓപ്പറേറ്റര്‍ രാജനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ലൊക്കേഷനിലെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് നടന്‍ കമല്‍ഹാസന്‍ പറഞ്ഞു.

ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന കാരണത്തിലാണ് ക്രെയിന്‍ ഓപ്പറേറ്റര്‍ രാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

സഹ സംവിധായകന്‍ കൃഷ്ണ, നിര്‍മാണ സഹായി മധു, സെറ്റില്‍ ഭക്ഷണ വിതരണത്തിനായെത്തിയ കൃഷ്ണ എന്നിവര്‍ മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കില്‍പോക്ക് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ഇവിപി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയായിരുന്നു. രാത്രിയില്‍ ഷൂട്ടിങ് തുടരുന്നതിനായി, വെളിച്ച സംവിധാനമൊരുക്കാനെത്തിച്ച ക്രെയിന്‍ നിയന്ത്രണം വിട്ട് താഴെക്ക് പതിച്ചു. ക്രെയിനിന് താഴെയുണ്ടായിരുന്ന ടെന്‍റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് മൂന്ന് പേരും മരിച്ചത്. ഇന്നലത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കമല്‍ഹാസനും സംവിധായകന്‍ ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്.