LiveTV

Live

Entertainment

‘ടൊവിനോയുടെ വീടിന് മുന്‍പില്‍ കൂവിയ കോഴി’: ആസ്വദിച്ച ട്രോളിനെ കുറിച്ച് പൃഥ്വി

‘ടൊവിനോയുടെ വീടിന് മുന്‍പില്‍ കൂവിയ കോഴി’: ആസ്വദിച്ച ട്രോളിനെ കുറിച്ച് പൃഥ്വി

അടുത്ത കാലത്ത് താൻ ഏറ്റവും ആസ്വദിച്ച ട്രോൾ ഏതെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. ടൊവിനോ തോമസ് വീട്ടില്‍ കൂവാൻ വരുന്ന കോഴിയെ ഓടിക്കുന്നതാണ് അടുത്ത കാലത്ത് ഏറ്റവും ആസ്വദിച്ച ട്രോളെന്നാണ് പൃഥ്വിരാജിന്‍റെ മറുപടി. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്നെ ഏറ്റവും ചിരിപ്പിച്ച ട്രോളിനെ കുറിച്ച് പറഞ്ഞത്.

വയനാട്ടില്‍ ഒരു കോളജിലെ പരിപാടിക്കിടെ കൂവിയ വിദ്യാര്‍ഥിയോടുള്ള ടൊവിനോയുടെ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമിടയാക്കിയിയിരുന്നു. ടൊവിനോ വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. കയ്യടി മാത്രമേ സ്വീകരിക്കുകയുളളൂ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ടൊവിനോക്കെതിരെ പ്രധാനമായും ഉയര്‍ന്നത്.

അയ്യപ്പനും കോശിയും എന്ന സിനിമയുടെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെയാണ് അടുത്ത കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട ട്രോള്‍ ഏതെന്ന് അവതാരകന്‍ ചോദിച്ചത്. അപ്പോഴാണ് ടൊവിനോ ഉള്‍പ്പെട്ട ട്രോളിനെ കുറിച്ച് പൃഥ്വി പറഞ്ഞത്.