LiveTV

Live

Entertainment

ഇന്ത്യൻ 2 ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; മൂന്ന് മരണം

സാങ്കേതിക പ്രവർത്തകരായ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.

 ഇന്ത്യൻ 2 ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; മൂന്ന് മരണം

ചെന്നെെയിൽ കമൽഹാസന്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ലൊക്കേഷനിലെ 150 അടി ഉയരമുള്ള ക്രെയിന്‍ ടെന്‍റിലേക്ക് മറിഞ്ഞാണ് അപകടം. സാങ്കേതിക പ്രവർത്തകരായ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇന്ത്യൻ 2 ന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് അപകടം.

 ഇന്ത്യൻ 2 ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; മൂന്ന് മരണം

ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി എസ്റ്റേറ്റിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ രാത്രി 9.30 ഓടെ യാണ് അപകടം. അപകടത്തിൽ സംവിധായകൻ ശങ്കറിന് കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. ശങ്കറിന്‍റെ അസിസ്റ്റന്‍റ് മധു (29), കൃഷ്ണ (34) ‍ ചന്ദ്രന്‍ (69), എന്നിവരാണ് മരിച്ചത്.