LiveTV

Live

Entertainment

20 വര്‍ഷത്തെ ഇടവേളക്ക് ശേഷം രവീണ ടണ്ടന്‍ തിരിച്ചുവരുന്നു

ദേശീയ പുരസ്കാരമുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്

 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം രവീണ ടണ്ടന്‍ തിരിച്ചുവരുന്നു

90 കാലഘട്ടങ്ങളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു രവീണ ടണ്ടന്‍. ദേശീയ പുരസ്കാരമുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രവീണ തിരിച്ചെത്തുകയാണ്.

 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം രവീണ ടണ്ടന്‍ തിരിച്ചുവരുന്നു

ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്ക് തെലുങ്ക് സിനിമയിലൂടെയാണ് രവീണയുടെ രണ്ടാം വരവ്.കെ.ജി.എഫ് 2വില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് രവീണയെത്തുന്നത്.

 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം രവീണ ടണ്ടന്‍ തിരിച്ചുവരുന്നു

ശക്തമായ കഥാപാത്രത്തെയാണ്‌ രവീണ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് വാര്‍ത്ത. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്. രാമിക സെന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. കെ.ജി.എഫിന്‍റെ കഥ തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും അതിമനോഹരമായി പ്രശാന്ത്‌ തനിക്ക് കഥ വിവരിച്ചു തന്നുവെന്നും. ആദ്യഭാഗം കാണാതെയാണ് രണ്ടാം ഭാഗത്തിന്‍റെ കഥ കേട്ടതെന്നും രവീണ പറഞ്ഞു. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.