LiveTV

Live

Entertainment

‘ആഷിഖ് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും ആശയങ്ങളും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു’; പിന്തുണയുമായി മാല പാര്‍വതി

‘ആഷിഖ് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും ആശയങ്ങളും സംഘ ശക്തികൾക്ക് വലിയ  ബുദ്ധിമുട്ടുണ്ടാക്കുന്നു’; പിന്തുണയുമായി മാല പാര്‍വതി

കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആഷിഖ് അബുവിന് പിന്തുണയുമായി നടി മാലാ പാർവതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനപ്പുറം വിവാദത്തിന് യാതൊരു അർഥവുമില്ലെന്നും നടി പറയുന്നു.

മാല പാര്‍വതിയുടെ കുറിപ്പ് വായിക്കാം:

ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവർക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അർഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടിൽ തരികിട കാണിച്ചു എന്ന് ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാൽ പറ്റില്ല അല്ലെ? എല്ലാ ഫാസ്‌സിറ്റ് പ്രസ്ഥാനങ്ങൾക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.’

കരുണ സംഗീതനിശ വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു
Also Read

കരുണ സംഗീതനിശ വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

അതേസമയം, കരുണ സംഗീതനിശയിലെ ഫണ്ട് വിനിയോഗത്തിലെ തിരിമറി ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

2019 നവംബർ ഒന്നിനാണ് കൊച്ചി മ്യുസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകരായ സംഗീത സംവിധായകൻ ബിജിബാലും ആഷിഖ് അബുവും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വസ നിധിയിലേക്ക് പണം എത്തിയില്ല. തുടർന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ സംഘാടകർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകി. ആഷിഖ് അബു ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ലാഭമുണ്ടാകാത്ത പരിപാടിക്ക് എങ്ങനെ പണം ലഭിച്ചു എന്ന് അന്വേഷിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം പരിശോധിച്ചു

‘ഞാൻ അറിയുന്ന ആഷിഖ് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല’; പിന്തുണയുമായി ഹരീഷ് പേരടി
Also Read

‘ഞാൻ അറിയുന്ന ആഷിഖ് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല’; പിന്തുണയുമായി ഹരീഷ് പേരടി