LiveTV

Live

Entertainment

കരുണ സംഗീതനിശ വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

കരുണ സംഗീതനിശ വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

കരുണ സംഗീതനിശയിലെ ഫണ്ട് വിനിയോഗത്തിലെ തിരിമറി ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

‘ഞാൻ അറിയുന്ന ആഷിഖ് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല’; പിന്തുണയുമായി ഹരീഷ് പേരടി
Also Read

‘ഞാൻ അറിയുന്ന ആഷിഖ് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല’; പിന്തുണയുമായി ഹരീഷ് പേരടി

2019 നവംബർ ഒന്നിനാണ് കൊച്ചി മ്യുസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകരായ സംഗീത സംവിധായകൻ ബിജിബാലും ആഷിഖ് അബുവും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വസ നിധിയിലേക്ക് പണം എത്തിയില്ല. തുടർന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ സംഘാടകർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകി. ആഷിഖ് അബു ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ലാഭമുണ്ടാകാത്ത പരിപാടിക്ക് എങ്ങനെ പണം ലഭിച്ചു എന്ന് അന്വേഷിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം പരിശോധിച്ചു