LiveTV

Live

Entertainment

ഹലാൽ ലൗ സ്റ്റോറി വിഷുവിന് തിയേറ്ററുകളില്‍ 

ഹലാൽ ലൗ സ്റ്റോറി വിഷുവിന് തിയേറ്ററുകളില്‍ 

സുഡാനി ഫ്രം നൈജീരിയ എന്ന കന്നിച്ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ സകരിയയുടെ രണ്ടാമത്തെ ചിത്രം ഹലാൽ ലൗ സ്റ്റോറിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്റണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം വരുന്ന വിഷുവിനാണ് തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തുക. ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികളിലാണ്.

സുഡാനിക്ക് ശേഷം സക്കരിയ; ഹലാല്‍ ലൗ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് 
Also Read

സുഡാനിക്ക് ശേഷം സക്കരിയ; ഹലാല്‍ ലൗ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് 

പപ്പായ ഫിലിംസിന്റെ ബാനറിൽ ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ്. അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കുന്നു. സൈജു ശ്രീധരനാണ്‌ ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിര്‍വ്വഹിക്കുന്നത്. സക്കരിയ, മുഹ്സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവര്‍ കോ പ്രൊഡ്യൂസറിന്‍റെ വേഷത്തിലും സാന്നിധ്യമറിയിക്കുന്നുണ്ട്. ആഷിഫ് കക്കോടിയാണ് കോ റൈറ്റര്‍. പപ്പായ ഫിലിംസ്, ഒ.പി.എം, അവര്‍ഹുഡ് എന്നിരുടെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഹലാല്‍ ലൗ സ്റ്റോറി ടീം
Also Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഹലാല്‍ ലൗ സ്റ്റോറി ടീം