LiveTV

Live

Entertainment

പഴയ മോഹന്‍ലാലിന് എന്തു സംഭവിച്ചുവെന്ന് അറിയില്ല, വിഷമമുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍

പക്ഷേ അത് മോഹൻലാലിന്റെ കുഴപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പഴയ മോഹന്‍ലാലിന് എന്തു സംഭവിച്ചുവെന്ന് അറിയില്ല, വിഷമമുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍

പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, അതില്‍ വിഷമമുണ്ടെന്നും സംവിധായകന്‍ ഭദ്രന്‍. പക്ഷേ അത് മോഹൻലാലിന്റെ കുഴപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിൽ സിപിസി(സിനിമ പാരഡൈസോ ക്ലബ്ബ്) അവാർഡ് വേദിയിൽ വച്ചാണ് ഭദ്രൻ ആ പഴയ ലാലിനെക്കുറിച്ച് പറഞ്ഞത്. ചടങ്ങില്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ ശ്യാം പുഷ്കരനെയും ഭദ്രന്‍ അഭിനന്ദിച്ചു. പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ എന്നാണ് ഭദ്രൻ വിലയിരുത്തുന്നത്.

CPC CINE AWARDS 2019 | LIVE

Posted by Cinema Paradiso Club on Saturday, February 15, 2020

റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ‘സ്ഫടിക’ത്തിന്റെ 4K വേർഷൻ/ഡിജിറ്റൽ വേർഷൻ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. അതേസമയം, പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് തിരികെ എത്തുകയാണ് ഭദ്രൻ. സൗബിൻ സാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ജൂതൻ’ ആണ് അണിയറയിൽ ഒരുങ്ങുന്ന ഭദ്രൻ ചിത്രം. ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനും അതേസമയം ബുദ്ധിവൈഭവവുമുള്ള ജൂത കഥാപാത്രത്തെയാണ് സൗബിന്‍ ‘ജൂതനി’ൽ അവതരിപ്പിക്കുന്നത്. നിഗൂഢതകൾ ഏറെയുള്ള ഒരു ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ ചിത്രമാണ് ‘ജൂതൻ’ എന്നാണ് റിപ്പോർട്ട്. സൗബിനൊപ്പം ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. ഇന്ദ്രൻസ്, ജോയിമാത്യു എന്നിവരും ചിത്രത്തിലുണ്ട്.

 സൗബിനും ജോജുവും റിമയും; ഭദ്രന്‍ ചിത്രം ജൂതന്‍റെ മോഷന്‍ പോസ്റ്റര്‍ കാണാം  
Also Read

സൗബിനും ജോജുവും റിമയും; ഭദ്രന്‍ ചിത്രം ജൂതന്‍റെ മോഷന്‍ പോസ്റ്റര്‍ കാണാം