LiveTV

Live

Entertainment

കരുണ സംഗീത നിശ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനല്ലായിരുന്നുവെന്ന് പിന്നണി പ്രവര്‍ത്തകര്‍; വാദം തെറ്റെന്ന് തെളിവുകള്‍

കരുണ സംഗീത നിശ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനല്ലായിരുന്നുവെന്ന് പിന്നണി പ്രവര്‍ത്തകര്‍;   വാദം തെറ്റെന്ന് തെളിവുകള്‍

കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംവിധായകന്‍ ആഷിഖ് അബുവും പിന്നണി പ്രവര്‍ത്തകരും ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റെന്ന് തെളിവുകള്‍. ‘പ്രളയദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനല്ലായിരുന്നു കരുണ സംഗീതനിശ’ എന്ന വാദം തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സംഗീത നിശക്ക് സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിപാല്‍ നല്‍കിയ കത്താണ് ഇപ്പോള്‍ പ്രധാന തെളിവായി പുറത്തു വന്നത്. അതെ സമയം അണിയറപ്രവര്‍ത്തകര്‍ ആരോപിക്കും പോലെ താൻ മ്യൂസിക് ഫൗണ്ടേഷന്‍റെ രക്ഷാധികാരിയല്ലെന്നും തന്‍റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ സുഹാസ് രക്ഷാധികാരിയായ ബിജിപാലിന് കത്തയക്കുകയും ചെയ്തു.

കരുണ സംഗീത നിശ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനല്ലായിരുന്നുവെന്ന് പിന്നണി പ്രവര്‍ത്തകര്‍;   വാദം തെറ്റെന്ന് തെളിവുകള്‍

കൊച്ചിയിലെ സംഗീത നിശ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനല്ല നടത്തിയതെന്നായിരുന്നു ഇന്നലെ ആഷിഖ് അബു പറഞ്ഞിരുന്നത്. ഷോ ഡയറക്ടറായ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരസ്പര വിരുദ്ധമായ വാദങ്ങളും ആരോപണങ്ങള്‍ ശരിയാണെന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. പോസ്റ്റിന്റെ തുടക്കത്തില്‍ ‘ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ’ എന്ന് പറയുന്ന ആഷിഖ്, തൊട്ടടുത്ത വരിയില്‍ പറയുന്നതിങ്ങനെയാണ് ‘ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ’. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ആറ് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ചെക്കിന്റെ ഫോട്ടോയോട് കൂടിയാണ് ആഷിഖ് അബു വിശദീകരണം നല്‍കിയത്. ഈ ചെക്ക് ഫെബ്രുവരി 14ന് നല്‍കിയതാണെന്നും ആരോപണം വന്നതിന് ശേഷം മാത്രമാണ് നേരത്തെ നല്‍കേണ്ട പണം നല്‍കിയതെന്നും വലിയ വിമര്‍ശനമുണ്ട്. വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ രംഗത്തുവന്നിരുന്നു.

ഫെബ്രുവരി 14ന് നല്‍കിയ ചെക്ക്
ഫെബ്രുവരി 14ന് നല്‍കിയ ചെക്ക്

ആഷിക് അബു മറുപടിയിൽ പറയുന്നത് പോലെ റീജിയണൽ സ്പോർട്സ് സെൻ്റർ തങ്ങളുടെ ആവശ്യം പരിഗണിച്ച് "സ്നേഹപൂർവ്വം അംഗീകരിച്ചു" എന്ന വാദം തെറ്റാണ് എന്ന് പറഞ്ഞ ഹൈബി അണിയറപ്രവര്‍ത്തകരുടെ അപേക്ഷ ആര്‍.സി.സി കൗൺസിൽ പല തവണ നിരാകരിച്ചതായും അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് അനുവദിക്കാൻ തീരുമാനിച്ചതെന്നും പറയുന്നു. ഈ തീരുമാനം എടുത്ത കൗൺസിലിലെ ഒരു അംഗം പണം ദുരിതാശ്വാസ നിധിയിൽ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതിയതായും ഹൈബി ഈഡന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ തൂണുകളിൽ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിൻ്റെ സമ്മർദ്ദമുണ്ടായതായും ഹൈബി ഈഡന്‍ പറഞ്ഞു.

അതെ സമയം വിഷയം വലിയ രീതിയില്‍ തന്നെ യു.ഡി.എഫും ബി.ജെ.പിയും ഏറ്റെടുത്തതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് പിന്നണി പ്രവര്‍ത്തകര്‍.