LiveTV

Live

Entertainment

‘യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ’; ക്രിസ്തുവായി ജയസൂര്യ, ചിത്രം പങ്കുവെച്ച് താരം

‘യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ’; ക്രിസ്തുവായി ജയസൂര്യ, ചിത്രം പങ്കുവെച്ച് താരം

വ്യത്യസ്ത കഥാപാത്രങ്ങളില്‍ വന്ന് പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് നടന്‍ ജയസൂര്യ. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍, സു സു സുധിവാത്മീകം, ആട് എന്നീ ചിത്രങ്ങളെല്ലാം ജയസൂര്യ എന്ന നടന്റെ അഭിനയ മികവ് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു. കഥാപാത്രങ്ങളുടെ വ്യത്യസ്തതക്ക് പുറമെ അഭിനയസാധ്യത പ്രകടമാക്കുന്ന വേഷങ്ങളായിരുന്നു ജയസൂര്യയുടെ തെരഞ്ഞെടുപ്പുകളെല്ലാം. ഇതിനെയെല്ലാം അരക്കിട്ടുറപ്പിക്കുന്ന ഒന്നാണ് ജയസൂര്യയുടെ മുഖത്തോടെ പുറത്തിറങ്ങിയ യേശുക്രിസ്തുവിന്റെ ചിത്രം. ഒരു ആരാധകന്‍ ജയസൂര്യയെ മുന്‍കണ്ട് വരച്ച ക്രിസ്തുവിന്റെ ചിത്രം താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പ്രേതം 2 എന്ന ചിത്രത്തിന്റെ പരസ്യപ്രചരണത്തിന്റെ ഭാഗമായി നൽകിയ ഒരു ഇന്റർവ്യൂവിൽ ജയസൂര്യ പറഞ്ഞ വാക്കുകളാണ് യേശുക്രിസ്തുവായി താരത്തെ വരക്കാന്‍ പ്രചോദനമായതെന്ന് കലാകാരനായ വിഷ്ണു പറയുന്നു. ജോസഫ് അന്നംകുട്ടി ജോസിന് ഒപ്പമുള്ള അഭിമുഖത്തിലാണ് പാഷൻ ഓഫ് ദി ക്രൈസ്റ്റിലെ പോലെ യേശു ക്രിസ്‌തുവിന്റെ വേഷത്തിൽ അഭിനയിക്കണമെന്ന് താരം പറഞ്ഞത്. യേശു ക്രിസ്തുവിന്റെ വേഷത്തില്‍ പെട്ടെന്നൊന്നും ജയസൂര്യയെ പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും കത്തനാരായി താരത്തെ കാണാവുന്നതാണ്. ത്രീ.ഡി ചിത്രമായാണ് കത്തനാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.