LiveTV

Live

Entertainment

എന്ത് കൊണ്ട് അഭിമുഖം തരുന്നില്ല, ദുല്‍ഖറിന് മറുപടിയുണ്ട്.... 

മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലുമൊക്കെ സജീവമായ ദുല്‍ഖറിനെ സംബന്ധിച്ചൊരു പരാതി താരത്തിന്റെ ഇന്റര്‍വ്യൂ കിട്ടാന്‍ പ്രയാസമാണെന്നായിരുന്നു.

എന്ത് കൊണ്ട് അഭിമുഖം തരുന്നില്ല, ദുല്‍ഖറിന് മറുപടിയുണ്ട്.... 

വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമ. സുരേഷ് ഗോപി, ശോഭന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കിലും ദുല്‍ഖറും സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ചിത്രത്തിന്റെ ഭാഗമാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ തന്നെയാണ്.

മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലുമൊക്കെ സജീവമായ ദുല്‍ഖറിനെ സംബന്ധിച്ചൊരു പരാതി താരത്തിന്റെ ഇന്റര്‍വ്യൂ കിട്ടാന്‍ പ്രയാസമാണെന്നായിരുന്നു. എന്നാല്‍ ആ പരാതിയില്‍ സത്യമുണ്ട്, തുടക്കത്തിലെ തന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു അതെന്ന് ദുല്‍ഖര്‍ പറയുന്നു. തുടക്കത്തില്‍ തനിക്ക് ക്യാമറയെ ഫേസ് ചെയ്യാന്‍ ഭയമുണ്ടായിരുന്നു, മാത്രമല്ല ആദ്യത്തെ സിനിമകള്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും ചോദിക്കുന്നത് പാരന്റ്‌സിനെക്കുറിച്ചും മറ്റുമായിരുന്നു, പൊതുവെ വേറെ ഒന്നും ചോദിക്കാനില്ലായിരുന്നു.

എന്ത് കൊണ്ട് അഭിമുഖം തരുന്നില്ല, ദുല്‍ഖറിന് മറുപടിയുണ്ട്.... 

എന്റെ തീരുമാനമായിരുന്നു മികച്ച ചിത്രങ്ങള്‍ ചെയ്ത് മാധ്യമങ്ങളെ അഭിമുഖീകരീക്കുക എന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. ഇപ്പോഴും അത്തരമൊരു ഘട്ടത്തിലെത്തിയില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇതുവരെയുള്ള തന്റെ സിനിമാ ജീവിതം സന്തോഷമുള്ളതാണെന്നും ദുല്‍ഖര്‍ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.