LiveTV

Live

Entertainment

ചിരി, ചിരി, ചിരി; 1983ലെ മിമിക്രി അവതരിപ്പിച്ച ചിത്രം പങ്കുവെച്ച് ജയറാം 

മിമിക്രി അവതരിപ്പിച്ച കാലത്തെ ഓര്‍മ്മകളും രസകരമായ അനുഭവങ്ങളും പല വേദികളിലും ജയറാം പങ്കുവെക്കാറുണ്ട്.

ചിരി, ചിരി, ചിരി; 1983ലെ മിമിക്രി അവതരിപ്പിച്ച ചിത്രം പങ്കുവെച്ച് ജയറാം 

മിമിക്രിയിലൂടെ സിനിമാ ലോകത്ത് ഇരിപ്പിടം ഉറപ്പിച്ചവരുടെ കൂട്ടത്തില്‍ ജയറാമുമുണ്ട്. മിമിക്രി അവതരിപ്പിച്ച കാലത്തെ ഓര്‍മ്മകളും രസകരമായ അനുഭവങ്ങളും പല വേദികളിലും ജയറാം പങ്കുവെക്കാറുമുണ്ട്. അക്കാലത്ത് ജയറാമിനൊപ്പം മിമിക്രി അവതരിപ്പിച്ചവരില്‍ പലരും അദ്ദേഹത്തെപ്പോലെ തന്നെ സിനിമാ രംഗത്തും സജീവമാണ്.

ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ കൗതുകകരമായ കാര്യം ജയറാം പങ്കുവെച്ചൊരു ചിത്രമാണ്, അതായത് 1983ലെ മിമിക്രി പ്രോഗ്രാമിന്റെ നോട്ടീസാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരക്കുന്നത്. ആറ് യൂണിവേഴ്‌സിറ്റി മിമിക്രി ജേതാക്കള്‍ ഒരുമിച്ച് ചെയ്യുന്ന മിമിക്രി, മോണോ ആക്ട് പരിപാടിയുടെ നോട്ടീസാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗോള്‍ഡന്‍ മെമ്മറീസ് എന്നാണ് ചിത്രത്തെ കുറിച്ച് ജയറാം പറയുന്നത്.