LiveTV

Live

Entertainment

പുലിമുരുകന്‍ ഹിന്ദി മൊഴിമാറ്റത്തിന് 60 മില്ല്യണ്‍ കാഴ്ച്ചക്കാര്‍; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

മോഹൻലാലിന് നോർത്ത് ഇന്ത്യയിൽ വലിയ ഒരു ആരാധക കൂട്ടത്തെ ഉണ്ടാക്കിയെടുക്കാനും ഈ ചിത്രം കൊണ്ട് സാധിച്ചു

പുലിമുരുകന്‍ ഹിന്ദി മൊഴിമാറ്റത്തിന് 60 മില്ല്യണ്‍ കാഴ്ച്ചക്കാര്‍; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു പുലിമുരുകന്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍വിജമായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷണയാണ്. മലയാളത്തില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രമായിരുന്നു പുലിമുരുകന്‍.

ഇപ്പോഴിതാ പുലിമുരുകനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ഷേര്‍ കാ ശിക്കാര്‍ എന്ന പേരില്‍ യൂ ട്യൂബില്‍ റിലീസ് ചെയ്ത പുലിമുരുകന്‍റെ ഹിന്ദി ഡബ്ബ് വേര്‍ഷന്‍ 60 മില്ല്യണ്‍ ആളുകളാണ് കണ്ടത്. മലയാളത്തിലെ മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത ബഹുമതിയാണ് ഇത്. മോഹൻലാലിന് നോർത്ത് ഇന്ത്യയിൽ വലിയ ഒരു ആരാധക കൂട്ടത്തെ ഉണ്ടാക്കിയെടുക്കാനും ഈ ചിത്രം കൊണ്ട് സാധിച്ചു.