LiveTV

Live

Entertainment

വിനീതിന്‍റെ ‘ഹൃദയ’ത്തില്‍ പ്രണവും കല്യാണിയും: ഷൂട്ടിങ് തുടങ്ങി  

സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്‍റേതാണ്.

വിനീതിന്‍റെ ‘ഹൃദയ’ത്തില്‍ പ്രണവും കല്യാണിയും: ഷൂട്ടിങ് തുടങ്ങി  

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും നായികാനായകന്മാരായി എത്തുന്ന ഹൃദയം എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങി. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്‍റേതാണ്.

വിനീതിന്‍റെ ‘ഹൃദയ’ത്തില്‍ പ്രണവും കല്യാണിയും: ഷൂട്ടിങ് തുടങ്ങി  

സിനിമാ നിര്‍മാണ മേഖലയില്‍ ഏറെ പ്രശസ്തമായിരുന്ന മെറിലാന്‍റ് 40 വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ നിര്‍മാണരംഗത്ത് തിരിച്ചെത്തുകയാണ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്. നോബിള്‍ ബാബു തോമസും നിര്‍മാണത്തില്‍ പങ്കാളിയാണ്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം വിശ്വജിത്ത്. സംഗീതം ഹിഷാം അബ്ദുല്‍ വഹാബ്.

പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടി, കോടതിയെ സമീപിക്കും: നിര്‍മാതാവ്
Also Read

പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടി, കോടതിയെ സമീപിക്കും: നിര്‍മാതാവ്

വിനീതിന്‍റെ ‘ഹൃദയ’ത്തില്‍ പ്രണവും കല്യാണിയും: ഷൂട്ടിങ് തുടങ്ങി  

നടന്‍ പൃഥ്വിരാജ് ചിത്രത്തിനായി പാടുന്നുണ്ട്. പാട്ടിന്‍റെ റെക്കോര്‍ഡിങ് കഴിഞ്ഞു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹൃദയം എന്ന ചിത്രത്തിനുണ്ട്. ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലെത്തുക.