LiveTV

Live

Entertainment

പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടി, കോടതിയെ സമീപിക്കും: നിര്‍മാതാവ്

നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്റെ നിർമാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പി.എല്‍ തേനപ്പന്‍

പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടി, കോടതിയെ സമീപിക്കും: നിര്‍മാതാവ്

മികച്ച സിനിമക്കുള്ള ഓസ്‌കര്‍ നേടിയ കൊറിയൻ ചിത്രം പാരാസൈറ്റ് വിജയ് നായകനായി മിന്‍സാര കണ്ണാ എന്ന തമിഴ് സിനിമയുടെ കോപ്പിയടിയാണെന്ന് നിർമാതാവ് പി.എല്‍ തേനപ്പന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്റെ നിർമാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി.എല്‍ തേനപ്പന്‍ പറഞ്ഞു.

ഒരു രാജ്യാന്തര അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യുമെന്ന് തേനപ്പന്‍ പറഞ്ഞു. നമ്മുടെ ചില സിനിമകള്‍ അവരുടെ സിനിമകളില്‍ നിന്ന് പ്രചോദനം നേടിയതാണെന്ന് പറയുമ്പോള്‍ അവര്‍ കേസ് കൊടുക്കുന്നു. നമ്മളും അതുപോലെ ചെയ്യണമെന്ന് തേനപ്പന്‍ പറഞ്ഞു.

‘പാരസൈറ്റും’ വിജയ് ചിത്രവും തമ്മില്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു
Also Read

‘പാരസൈറ്റും’ വിജയ് ചിത്രവും തമ്മില്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു

വിജയ് ഫാന്‍സ് ആണ് ആദ്യമായി കോപ്പിയടി ആരോപിച്ച് രംഗത്തെത്തിയത്. കെ.എസ് രവികുമാര്‍ 1999ല്‍ സംവിധാനം ചെയ്ത ചിത്രമാണ് മിന്‍സാര കണ്ണാ. തന്റെ സിനിമയ്ക്ക് രാജ്യാന്തരശ്രദ്ധ കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് രവികുമാര്‍ പറഞ്ഞു. ആ സിനിമയ്ക്ക് ഓസ്കര്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്തായാലും കേസ് കൊടുക്കുന്നത് നിര്‍മാതാവിന്‍റെ തീരുമാനത്തിന് വിടുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.

നാല് ഓസ്കറുകളാണ് പാരസൈറ്റ് നേടിയത്. മികച്ച സിനിമ, തിരക്കഥ, വിദേശ സിനിമ, സംവിധാനം എന്നീ അവാർഡുകളാണ് പാരസൈറ്റ് നേടിയത്. വിജയ്ക്കൊപ്പം രംഭ, മോണിക്ക കാസ്‌റ്റെലിനോ, ഖുശ്ബു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണിത്. സമ്പന്നയായ നായികയുടെ വീട്ടിലേക്ക് നായകന്റെ കുടുംബം മുഴുവന്‍ ജോലിക്കാരായി എത്തുന്നതാണ് ഈ സിനിമയുടെ പ്രമേയം.