LiveTV

Live

Entertainment

‘’ചേച്ചിക്ക് ഉയരം കൂടുതലാണോ ചേട്ടാ?’ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി ഹരീഷ് പെരുമണ്ണ 

വാലന്‍റൈന്‍സ് ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്‍റെ ഭാര്യയുമൊത്തുള്ള ചിത്രത്തിന് താഴെയായിരുന്നു ആരാധകന്‍റെ ചോദ്യം

‘’ചേച്ചിക്ക് ഉയരം കൂടുതലാണോ ചേട്ടാ?’ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി ഹരീഷ് പെരുമണ്ണ 

തനി കോഴിക്കോട്ടുകാരനായി മലയാള സിനിമയിലേക്ക് കടന്നുവന്നയാളാണ് ഹരീഷ് പെരുമണ്ണ. കോമഡി റിയാലിറ്റി ഷോയില്‍ നിന്നുമാണ് ഹരീഷ് മലയാള സിനിമായിലേക്കെത്തിയത്. സിനിമയിലെത്തി ചുരുങ്ങിയ നാളുകള്‍കൊണ്ടു തന്നെ ഹരീഷ് തന്‍റേതായൊരിടം ഉണ്ടാക്കിയെടുത്തു. അക്കു അക്ബര്‍ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമയിലെത്തുന്നത്. കേഴിക്കോടന്‍ ശൈലിയിലുള്ള ഹരീഷിന്‍റെ തമാശകളാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്.

‘’ചേച്ചിക്ക് ഉയരം കൂടുതലാണോ ചേട്ടാ?’ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി ഹരീഷ് പെരുമണ്ണ 

ഇപ്പോഴിതാ കുറിക്കുകൊള്ളുന്ന മറുപടിയുമായി സമൂഹമാധ്യമങ്ങളിലും താരമായിരിക്കുകയാണ് ഹരീഷ്. വാലന്‍റൈന്‍സ് ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്‍റെ ഭാര്യയുമൊത്തുള്ള ചിത്രത്തിന് താഴെ ‘’ചേച്ചിക്ക് ഉയരം കൂടുതലാണോ ചേട്ടാ’’ എന്ന് ഒരു ഫോളോവര്‍ ചോദിച്ചു. അതിന് ഹരീഷ് നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലായിരിക്കുന്നത്. ‘’എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍ തന്നെയല്ലെ’’യെന്നായിരുന്നു ഹരീഷിന്‍റെ മറുപടി. മറുപടി കണ്ടതോടെ നിരവധി പേരാണ് താരത്തിന് കയ്യടികളുമായി എത്തിയിരിക്കുന്നത്.