LiveTV

Live

Entertainment

തമിഴില്‍ വീണ്ടും തരംഗമാവാന്‍ ദുല്‍ഖര്‍; വൈറലായി എന്നൈ വിട്ട് സോങ്

തമിഴില്‍ വീണ്ടും തരംഗമാവാന്‍ ദുല്‍ഖര്‍; വൈറലായി എന്നൈ വിട്ട് സോങ്

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴകത്ത് തരംഗം തീര്‍ക്കുന്നു. ഇത്തവണ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തമിഴ്മക്കളുടെ ഇഷ്ടതാരമാകുന്നത്. ചിത്രത്തിലെ റൊമാന്‍റിക് മെലഡിയായ എന്നൈ വിട്ട് എന്ന ഗാനം പ്രണയദിനത്തില്‍ പുറത്തിറങ്ങി.

ദുല്‍ഖറും ഋതു വര്‍മയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് പാട്ടിന്‍റെ ദൃശ്യങ്ങള്‍. ദുല്‍ഖറിന്‍റെ അഞ്ചാമത്തെ തമിഴ് ചിത്രമാണിത്.

വിഘ്‌നേശ് ശിവനാണ് വരികളെഴുതിയിരിക്കുന്നത്. മസാല കോഫി സംഗീതമൊരുക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താല്‍.