LiveTV

Live

Entertainment

പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമത്

‘കണ്ണും കണ്ണും കൊള്ളയ്യടിത്താല്‍’ എന്ന ചിത്രത്തിലെ ‘’എന്നൈ വിട്ട്” എന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറാലായിരിക്കുന്നത്

പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമത്

ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തിലെത്തുന്ന‘കണ്ണും കണ്ണും കൊള്ളയ്യടിത്താല്‍’ എന്ന ചിത്രത്തിലെ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ”എന്നൈ വിട്ട്” എന്ന റൊമാന്റിക് സോംഗ് അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ്. ദുല്‍ഖറും ഋതു വര്‍മയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമത്

ദുല്‍ഖറിന്‍റെ അഞ്ചാമത്തെ തമിഴ് ചിത്രമാണിത്. മസാലകോഫി ബാന്‍ഡാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ദേസിംഗ് പെരിയസ്വാമിയാണ് ചിത്രമൊരുക്കുന്നത്. വിഘ്‌നേശ് ശിവന്‍റേതാണ് വരികള്‍. മലയാളിയായ രഞ്ജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും വിയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.