LiveTV

Live

Entertainment

'വീടിന് മുന്നില്‍ നിന്നും ഫോട്ടോ എടുത്ത് അയക്കും അപ്പോഴും മറുപടിയുണ്ടാവില്ല'; കഥ പറയാനായി ശോഭനയുടെ പിന്നാലെ നടന്നത് ഒന്നരവര്‍ഷം

'വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്‍റെ വീടിന്‍റെ മുമ്പില്‍ നിന്ന് ഫോട്ടോ എടുത്ത് അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും 'ഞാന്‍ വീടിന് മുന്നിലുണ്ടെന്ന്'

'വീടിന് മുന്നില്‍ നിന്നും ഫോട്ടോ എടുത്ത് അയക്കും അപ്പോഴും മറുപടിയുണ്ടാവില്ല'; കഥ പറയാനായി ശോഭനയുടെ പിന്നാലെ നടന്നത് ഒന്നരവര്‍ഷം

ശോഭനയുടെയും സുരേഷ് ഗോപിയുടെയും മികച്ച തിരിച്ചു വരവിന് വഴിവെച്ച ചിത്രമാണ് അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട്. ശോഭനയും സുരേഷ് ഗോപിയും ഡേറ്റ് തന്നില്ലായിരുന്നുവെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നുവെന്ന് അനൂപ് സത്യന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനായി ശോഭനയുടെ സമ്മതം വാങ്ങാനായി പിറകെ നടന്നത് ഒന്നരവര്‍ഷത്തോളം ആണെന്ന അനൂപ് സത്യന്‍റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

'എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ശോഭന മാമിനെ ഞാന്‍ ആദ്യമായി മീറ്റ് ചെയ്തപ്പോള്‍ അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലീഷില്‍ കഥ പറഞ്ഞു തുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതെ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്‍റ് ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞുകൊടുത്തു. അതുകേട്ട് അവര്‍ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. അങ്ങനെ ഞാന്‍ തിരിച്ചുപോയി. കഥ നല്ലതാണെന്ന് പറഞ്ഞെങ്കിലും പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല.'

'വീടിന് മുന്നില്‍ നിന്നും ഫോട്ടോ എടുത്ത് അയക്കും അപ്പോഴും മറുപടിയുണ്ടാവില്ല'; കഥ പറയാനായി ശോഭനയുടെ പിന്നാലെ നടന്നത് ഒന്നരവര്‍ഷം

'വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്‍റെ വീടിന്‍റെ മുമ്പില്‍ നിന്ന് ഫോട്ടോ എടുത്ത് അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും 'ഞാന്‍ വീടിന് മുന്നിലുണ്ടെന്ന്'. അപ്പോഴും മറുപടിയുണ്ടാവില്ല. ഞാന്‍ തിരിച്ചുപോരും. ഇടക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകെ നടന്നിട്ടുണ്ട്' അനൂപ് സത്യന്‍ പറയുന്നു.

തീയേറ്ററുകളില്‍ ശോഭനയുടെയും സുരേഷ് ഗോപിയുടെയും കെമിസ്ട്രി കാണിക്കുമ്പോഴുള്ള കൈയ്യടി കാണുമ്പോള്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അനൂപ് പറയുന്നു. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.