‘നോ ടെന്‍ഷന്‍ ബേബി’; വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവില്‍ ‘കുട്ടികഥ’യുമായി നടന് വിജയ്

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവില്‍ വിജയ് നായകനായ മാസ്റ്റര്‍ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കുട്ടി സ്റ്റോറി’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയത്. കത്തിക്ക് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. അരുൺരാജ കാമരാജിന്റെതാണ് വരികൾ. നടന് വിജയ് തന്നെയാണ് കുട്ടികള്‍ക്ക് രസകരമായി ഗാനം പാടി കൊടുക്കുന്നത്. വിജയ്യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയിലെ നായിക മലയാളിയായ മാളവികാ മോഹനൻ ആണ്.
ലോകേഷ് കനകരാജാണ് സംവിധാനം. അർജുൻ ദാസ്, ആൻഡ്രിയ, ശന്തനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേവ്യര്‍ ബ്രിട്ടോയാണ് ദളപതി ചിത്രത്തിന്റെ നിര്‍മ്മാണം. വേനലവധി ലക്ഷ്യമിട്ടാണ് വിജയ്യുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാസ്റ്ററിന്റെതായി നേരത്തെ പുറത്ത് വന്ന എല്ലാ പോസ്റ്ററുകളും വലിയ വൈറലായിരുന്നു.