LiveTV

Live

Entertainment

‘ഈ പ്രാരാബ്ധത്തിനിടക്ക് നമുക്കെവിടെ ഗേള്‍ഫ്രണ്ട്’; കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ പ്രണയദിന ടീസര്‍

‘ഈ പ്രാരാബ്ധത്തിനിടക്ക് നമുക്കെവിടെ ഗേള്‍ഫ്രണ്ട്’; കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ പ്രണയദിന ടീസര്‍

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ അതിപ്രശസ്തമായ ആ ഡയലോഗ് മറക്കാത്തവരല്ല മലയാളികള്‍. മിയാമി ബീച്ചില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള ദുരം എത്രയെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ ഉത്തരം കാലങ്ങള്‍ക്കിപ്പുറവും ചിരിപ്പൂരമൊരുക്കുന്നതാണ്. മോഹന്‍ലാല്‍ അന്ന് നല്‍കിയ രസകരമായ ആ ഉത്തരത്തിന്റെ പേരിലൊരു സിനിമ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഈയടുത്ത് പ്രഖ്യാപിച്ചത്. ടോവിനോ തോമസ് നായകനായി ടോവിനോയും ആന്റോ ജോസഫും സിനു സിദ്ധാര്‍ത്ഥും റംഷി അഹമ്മദും നിര്‍മിക്കുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് സിനിമയിലെ പ്രണയദിന ടീസര്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോ ബേബിയുടെ മറ്റ് ചിത്രങ്ങള്‍. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം - സൂരജ് എസ് കുറുപ്പ്. പശ്ചാത്തല സംഗീതം - സുഷിന്‍ ശ്യാം. ടോവിനോ തോമസിനൊപ്പം, സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.